വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

ആമസോൺ ഇന്ത്യയുടെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ

കൊച്ചി: ആമസോൺ ഇന്ത്യയുടെ ഏവരും കാത്തിരിക്കുന്ന ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ഇന്ന് അർദ്ധ രാത്രി 12:00 മണി മുതൽ ആരംഭിക്കും. സ്‌മാർട്ട്‌ഫോണുകൾ, ഫാഷൻ, ബ്യൂട്ടി, ഹോം & കിച്ചൻ, കൺസ്യൂമർ ഇലക്‌ട്രോണിക്‌സ്, വലിയ ഗൃഹോപകരണങ്ങൾ, ഗ്രോസറി, നിത്യോപയോഗ സാധനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കാറ്റഗറികളിലെ ആകർഷകമായ പുതിയ ലോഞ്ചറുകളും മികച്ച ഡീലുകളും ലഭ്യമാകും.

ഉപഭോക്താക്കൾക്ക് ആപ്പിൾ, സാംസങ്ംഗ്, വൺപ്ലസ്, സോണി, എൽജി, സ്കെച്ചേഴ്‌സ്, ലോറിയൽ പാരിസ്, ഇഖു, ഷവോമി, ക്യൂബോ, ടി സി എൽ, എച്ച് പി, ബോട്ട് തുടങ്ങി നിരവധി ടോപ് ബ്രാൻഡുകളിൽ നിന്നുള്ള ഉത്പന്നങ്ങൾ കണ്ടെത്താം. ട്രെൻഡിംഗ് ഡീലുകൾ, 8പി എം ഡീലുകൾ, ടോപ്പ് 77 റിപ്പബ്ലിക് ഡീലുൾ, ടോപ്പ് 100 ഡീലുകൾ എന്നിങ്ങനെയുള്ള പ്രത്യേക ഡീൽ ഫോർമാറ്റുകളിലും ഉപഭോക്താക്കൾക്ക് ഷോപ്പ് ചെയ്യാം. പൊങ്കൽ, മകര സംക്രാന്തി, മാഘ് ബിഹു, ഉത്തരായൺ തുടങ്ങിയ ആഘോഷങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ സെലക്ഷൻ, ഉത്സവ സാമഗ്രികളും ടോപ് ബ്രാൻഡുകളിലെ ഗിഫ്റ്റിംഗ് ഫേവറെറ്റുകളും വാങ്ങാൻ ഈ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലെ ഷോപ്പിംഗ് സുഗമമാക്കുന്നു.

ആമസോൺ എഐ പവേർഡ് ടൂളുകൾ ഷോപ്പിംഗ് സുഗമവും എളുപ്പവുമാക്കുന്നു. ആമസോണിന്‍റെ എഐ പവേർഡ് ഷോപ്പിംഗ് അസിസ്റ്റന്‍റായ റുഫസ് ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ കണ്ടെത്താം, ലെൻസ് എഐ ഉപയോഗിച്ച്, സോഷ്യൽ മീഡിയയിലോ ഓഫ്‍ലൈനിലോ ഏതൊരു ഉത്പന്നത്തിന്‍റെയും ഫോട്ടോ എടുക്കാം, അപ്പോൾ തന്നെ അത് ആമസോണിൽ കണ്ടെത്തുകയും ചെയ്യാം.

X
Top