യുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതി

ആൽഫബെറ്റിൻ്റെ ഷോർലൈൻ കമ്പനിക്ക് ഫ്ലി‌പ്‌കാർടിൽ നിക്ഷേപം നടത്താൻ സിസിഐ അനുമതി

ഫ്ലിപ്കാർട്ടിൽ നിക്ഷേപം നടത്താൻ ആൽഫബെറ്റ് ഗ്രൂപ്പിൻ്റെ സഹ സ്ഥാപനം ഷോർലൈൻ ഇൻ്റർനാഷണൽ ഹോൾഡിങ്സിന് കോംപറ്റീഷൻ കമ്മീഷൻ അനുമതി നൽകി.

ഗൂഗിളിൻ്റെ മാതൃകമ്പനിയായ ആൽഫബെറ്റിന് പൂർണ ഉടമസ്ഥാവകാശമുള്ള കമ്പനിയാണ് ഷോർലൈൻ ഇൻ്റർനാഷണൽ ഹോൾഡിങ്സ്. എന്നാൽ ഗൂഗിളിൻ്റെ ഏതെങ്കിലും പ്രൊഡക്ടിലോ സേവനത്തിലോ ഉടമസ്ഥതയോ നടത്തിപ്പോ ഈ കമ്പനിക്കില്ല.

ആഗോള ഭീമൻ കമ്പനികളിലൊന്നായ വാൾമാർട്ടിൻ്റെ ഉപകമ്പനിയാണ് ഫ്ലിപ്‌കാർട്. ഇ-കോമേഴ്സ് സ്ഥാപനമായ ഈ കമ്പനി ഇന്ത്യയിൽ ഉപഭോക്താക്കളെയും വിൽപ്പനക്കാരെയും ഓൺലൈനായി ബന്ധിപ്പിക്കുന്ന കണ്ണിയാണ്.

മെയിലാണ് കമ്പനി ഒരു ബില്യൺ ഡോളർ നിക്ഷേപം സമാഹരിച്ചത്. ഇതിൽ 30 ദശലക്ഷം ഡോളർ ആൽഫബെറ്റിൻ്റെ ഗൂഗിളിൽ നിന്നായിരുന്നു.

ഫ്ലിപ്‌കാർട്ടിൻ്റെ 85 ശതമാനം ഓഹരിയും വാൾമാർട്ടിന് കീഴിലാണ്. ഈ വർഷം ആദ്യം ഫ്ലിപ്‌കാർട് നിക്ഷേപ സമാഹരണത്തിന് ശ്രമിച്ചപ്പോൾ 600 ദശലക്ഷം ഡോളറാണ് വാൾമാർട്ട് നിക്ഷേപിച്ചത്.

X
Top