കേരളത്തിന്റെ കയറ്റുമതി വരുമാനം ഇടിയുന്നുരാജ്യത്ത് ഇന്ധനവില വീണ്ടും വർ‌ധിപ്പിച്ചു; നാലുദിവസത്തിനിടെ വിലകൂട്ടിയത് രണ്ടാംതവണറഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയ ഇളവ് നീട്ടി ട്രംപ് സർക്കാർകേരളത്തിലുടനീളം ആവശ്യത്തിന് ഇന്ധനലഭ്യത ഉറപ്പാക്കിയതായി പൊതുമേഖലാ എണ്ണക്കമ്പനികൾപെട്രോൾ കയറ്റുമതിക്ക് വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തി കേന്ദ്രം; ഡീസൽ തീരുവ കുറച്ചു

ആകാശ എയറിലെ സ്ഥാനം രാജിവച്ച് സഹസ്ഥാപക നീലു ഖത്രി

മുംബൈ: ആകാശ എയറിന്റെ സഹസ്ഥാപക നീലു ഖത്രി കമ്പനിയുടെ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ്, സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജി വച്ചു. 2022 പ്രവര്‍ത്തനം തുടങ്ങിയ എയര്‍ലൈനിലെ ആദ്യ ടോപ്പ് ലെവല്‍ രാജിയാണിത്.

ഇന്ത്യന്‍ വ്യോമസേനയിലെ മുന്‍ വിംഗ് കമാന്‍ഡറാണ് ഖത്രി. വ്യോമയാനത്തിലും എയ്റോസ്പേസിലും 25 വര്‍ഷത്തിലേറെ പരിചയമുണ്ട്. അകാശയില്‍ ചേരുന്നതിന് മുമ്പ്, ഹണിവെല്‍ എയ്റോസ്പേസ് ഇന്ത്യ, കെപിഎംജി, പിപാവാവ് ഡിഫന്‍സ്, മറ്റ് ആഗോള സ്ഥാപനങ്ങള്‍ എന്നിവയില്‍ മുതിര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചു. 2020 ല്‍ അകാശയുടെ സ്ഥാപക സംഘത്തില്‍ അംഗമായിരുന്ന അവര്‍ അതിന്റെ അന്താരാഷ്ട്ര തന്ത്രം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കാണ് വഹിച്ചത്.

ആകാശ എയര്‍ 1200 കോടി രൂപ മൂലധനം സമാഹരിച്ചതിന് ആഴ്ചകള്‍ക്ക് ശേഷമാണ് രാജി. ശതകോടീശ്വരന്‍ അസിം പ്രേംജിയുടെ നിക്ഷേപ ഓഫീസായ പ്രേംജി ഇന്‍വെസ്റ്റും ആരോഗ്യ സംരക്ഷണ സംരംഭകനായ രഞ്ജന്‍ പൈയുമായി ബന്ധപ്പെട്ട ക്ലേപോണ്ട് ക്യാപിറ്റലും ചേര്‍ന്നാണ് ഫണ്ടിംഗ് റൗണ്ടിന് നേതൃത്വം നല്‍കിയത്. 360 വണ്‍ അസറ്റ് മാനേജ്മെന്റും എയര്‍ലൈനില്‍ 46 ശതമാനം ഓഹരികള്‍ കൈവശം വച്ചിരുന്ന അന്തരിച്ച നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ കുടുംബവും മറ്റ് പങ്കാളികളില്‍ ഉള്‍പ്പെടുന്നു.

ആകാശ എയറിന്റെ ഹോള്‍ഡിംഗ് കമ്പനിയായ എസ്എന്‍വി ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിലെ ആകെ 11,32,55,002 ഓഹരികളില്‍ 244,508 ഇക്വിറ്റി ഓഹരികള്‍ നീലു ഖത്രി കൈവശം വച്ചിരുന്നു. ഓരോ ഓഹരിക്കും 10 രൂപ മുഖവിലയുണ്ട്. അതായത് കമ്പനിയുടെ ഒരു ശതമാനത്തില്‍ താഴെയായിരുന്നു അവരുടെ ഉടമസ്ഥാവകാശം.

X
Top