ഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്ഒന്നാം പാദത്തിലെ നിര്‍മ്മാണ ഉത്പ്പന്ന വില്‍പനയിൽ വലിയ തോതില്‍ ഇടിവ്ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ WazirX-ൽ വീണ്ടും ഹാക്കിംഗ്; അക്കൗണ്ടിൽ നിന്ന് മാറ്റപ്പെട്ടത് 1965 കോടി രൂപരാജ്യത്ത് ആഡംബര ഭവനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്കേന്ദ്ര ബജറ്റിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുള്ള 5 പ്രധാന മേഖലകൾ; അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മൂലധനച്ചെലവ് വർധിപ്പിച്ചേക്കും

എയര്‍ടെൽ അറ്റാദായം 54% വർധിച്ചു

മൂന്നാംപാദ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ അറ്റാദായത്തില്‍ 54 ശമതാനം വര്‍ധന രേഖപ്പെടുത്തി ഭാരതി എയര്‍ടെല്‍. സംയോജിത അറ്റാദായമാണ് 54 ശതമാനം വളര്‍ച്ചയോടെ 2442 കോടി രൂപയിലെത്തിയത്.

ഉയര്‍ന്ന മൂല്യമുള്ള ഉപഭോക്താക്കളുടെ വളര്‍ച്ചയാണ്. 2023 ജനുവരിയില്‍ നിരക്ക് 56 ശതമാനം ഉയര്‍ത്തിയിരുന്നു. ഇതോടെ ഒരു മാസത്തെ സേവനത്തിന് എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ ചുരുങ്ങിയത് 155 രൂപ നല്‍കണം.

മൊബൈല്‍ സേവന നിരക്കുകള്‍ ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത കമ്പനി സൂചിപ്പിച്ചു. ഇതുവരെ നടത്തിയ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം ഇപ്പോഴും 9.4 ശതമാനത്തില്‍ കുറവാണ്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 1,588.2 കോടി രൂപ ലാഭം രേഖപ്പെടുത്തിയതായി മാർക്കറ്റ് റെഗുലേറ്റർക്ക് നൽകിയ ഒരു പ്രസ്താവനയിൽ അറിയിച്ചു.

ആഫ്രിക്കയിൽ വന്‍ സ്വാധീനമുള്ള കമ്പനിയാണ് എയര്‍ടെല്‍. അതിനാല്‍ ഡിസംബര്‍ പാദത്തില്‍ ആഫ്രിക്കന്‍ കറന്‍സികളുടെ മൂല്യത്തകര്‍ച്ചയുണ്ടായിട്ടും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം മുന്‍വര്‍ഷത്തെ കാലയളവിലെ 35,804.4 കോടി രൂപയില്‍ നിന്ന് 5.8 ശതമാനം വര്‍ധിച്ച് 37,899.5 കോടി രൂപയായി.

‘ഇന്ത്യയിലെ ബിസിനസ്സില്‍ നിന്നുള്ള വരുമാനം അതിന്റെ വേഗത നിലനിര്‍ത്തുകയും തുടര്‍ച്ചയായി 3 ശതമാനം വളര്‍ച്ച നേടുകയും ചെയ്തു. അതേസമയം നൈജീരിയന്‍ നൈറയുടെയും മലാവിയന്‍ ക്വാച്ചയുടെയും (കറന്‍സികള്‍) മൂല്യത്തകര്‍ച്ചയാണ് ഏകീകൃത വരുമാനത്തെ ബാധിച്ചത്,’ ഭാരതി എയര്‍ടെല്‍ മാനേജിംഗ് ഡയറക്ടര്‍ ഗോപാല്‍ വിറ്റല്‍ പറഞ്ഞു.

ഡിസംബര്‍ പാദത്തില്‍ ഭാരതി എയര്‍ടെല്ലിന്റെ മൊത്തം ഉപഭോക്തൃ അടിത്തറ പ്രതിവര്‍ഷം 8 ശതമാനം വര്‍ധിച്ച് 55.1 കോടിയായി. ടെലികോം സ്ഥാപനത്തിന്റെ ആഫ്രിക്കന്‍ ഉപഭോക്തൃ അടിത്തറ 9.1 ശതമാനം വര്‍ധിച്ച് 15.17 കോടിയായി ഉയര്‍ന്നപ്പോള്‍ ഉപഭോക്തൃ അടിത്തറ 30 ലക്ഷമായി കുറഞ്ഞു.

എയര്‍ടെലിന്റെ ഇന്ത്യന്‍ വരുമാനം വര്‍ഷാവര്‍ഷം 11.4 ശതമാനം വര്‍ധിച്ച് 27,811 കോടി രൂപയായി. ടെലികോം ഓപ്പറേറ്റര്‍മാരുടെ വളര്‍ച്ചയുടെ ഒരു പ്രധാന മാനദണ്ഡമായ അതിന്റെ ശരാശരി വരുമാനം (എആര്‍പിയു) രാജ്യത്ത് ഒരു വര്‍ഷം മുമ്പ് 193 രൂപയായിരുന്നിടത്ത് നിന്ന് 7.7 ശതമാനം വര്‍ധിച്ച് 208 രൂപയായി.

ഇന്ത്യയില്‍ 7,756 കോടിയും ആഫ്രിക്കയില്‍ 1,515 കോടിയും അടങ്ങുന്ന ഭാരതി എയര്‍ടെല്ലിന്റെ മൂലധനച്ചെലവ് ഈ പാദത്തില്‍ 9,274 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം തങ്ങളുടെ നെറ്റ് വര്‍ക്കിലേക്ക് 2.82 കോടി 4ജി/5ജി ഡാറ്റ ഉപഭോക്താക്കളെ ചേര്‍ത്തതായും ഒരു ഡാറ്റാ ഉപഭോക്താവിന്റെ ശരാശരി ഡാറ്റ ഉപയോഗം പ്രതിമാസം 22 ജിബി ആണെന്നും കമ്പനി അറിയിച്ചു.

ഭാരതി എയര്‍ടെല്‍ ഇന്ത്യ മൊബൈല്‍ ഡാറ്റ ഉപയോഗം വാര്‍ഷികാടിസ്ഥാനത്തില്‍ 8.2 ശതമാനവും പാദത്തില്‍ 1.2 ശതമാനം വര്‍ധിച്ച് ഒരു ഉപഭോക്താവിന് പ്രതിമാസം 22 ജിബിയായി.

ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് ലൈന്‍ സേവനം ഉള്‍ക്കൊള്ളുന്ന എയര്‍ടെല്ലിന്റെ ഹോം ബിസിനസ്സ് വാര്‍ഷികാടിസ്ഥാനത്തില്‍ 23 ശതമാനം വളര്‍ച്ച നേടി.

ഭാരതി എയര്‍ടെല്ലിന്റെ ഇന്ത്യയിലെ സ്ഥിരമായ ബ്രോഡ്ബാന്‍ഡ് സേവന ഉപഭോക്തൃ അടിത്തറ 29.2 ശതമാനം വര്‍ധിച്ച് ഏകദേശം 73 ലക്ഷം ആയി, എന്നിരുന്നാലും, എപിആര്‍യു 6.5 ശതമാനം ഇടിഞ്ഞ് 583 ആയി.

ഭാരതി എയര്‍ടെല്ലിന്റെ അറ്റ കടം ഒരു വര്‍ഷം മുമ്പ് 2.09 ലക്ഷം കോടി രൂപയില്‍ നിന്ന് 2.02 ലക്ഷം കോടി രൂപയായി കുറഞ്ഞു.

X
Top