Alt Image
പലിശഭാരം വെട്ടിക്കുറച്ച് ആർബിഐ; റീപ്പോയിൽ 0.25% ഇളവ്, വായ്പകളുടെ ഇഎംഐ കുറയുംകേരളാ ബജറ്റ് 2025: പ്രധാന പ്രഖ്യാപനങ്ങൾ അറിയാം – LIVE BLOGസ്വർണാഭരണ വിൽപനയിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യട്രംപ്–മോദി കൂടിക്കാഴ്ച: ലക്ഷ്യം മിനി വാണിജ്യ കരാർകേരള ബജറ്റ് ഇന്ന് അവതരിപ്പിക്കും; വരുമാനം കൂട്ടാനും വിഴിഞ്ഞത്തെ വളർത്താനും പദ്ധതികൾ ഉണ്ടായേക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുക്കുവാൻ എയർടെലും ബജാജ് ഫിനാൻസും കൈകോർക്കുന്നു

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളിൽ ഒന്നായ ഭാരതി എയർടെലും രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖല നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ബജാജ് ഫിനാൻസും എൻബിഎഫ്‌സിയും ചേർന്ന് സാമ്പത്തിക സേവനങ്ങൾക്കായുള്ള ഏറ്റവും വലിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതിനും ലാസ്റ്റ് മൈൽ ഡെലിവറിയിൽ മാറ്റങ്ങൾ വരുത്തുന്നതിനുമായുള്ള കമ്പനിയ്‌ക്കായി പങ്കാളിത്തം പ്രഖ്യാപിച്ചു.

370 മില്യൺ വരുന്ന എയർടെലിൻ്റെ ഉപഭോക്തൃ അടിത്തറയും, 12 ലക്ഷത്തിലധികം ശക്തമായ വിതരണ ശൃംഖലയും, ബജാജ് ഫിനാൻസിൻ്റെ വൈവിധ്യമാർന്ന 27 ഉൽപ്പന്ന ലൈനുകൾ, 5,000 ലധികം ശാഖകൾ 70,000-ത്തിലധികം ഫീൽഡ് ഏജൻ്റുമാർ എന്നിവരുൾപ്പെടുന്ന വിതരണ ശൃംഖലയും ഒന്നിച്ചു ചേർക്കുന്ന ഇത്തരത്തിലുള്ള ആദ്യ പങ്കാളിത്തമാണിത്.

തടസ്സങ്ങളില്ലാത്തതും സുരക്ഷിതവുമായ ഉപഭോക്തൃ അനുഭവത്തിനായി എയർടെൽ തുടക്കത്തിൽ ബജാജ് ഫിനാൻസിൻ്റെ റീട്ടെയിൽ ഫിനാൻഷ്യൽ ഉൽപ്പന്നങ്ങൾ എയർടെൽ തങ്ങളുടെ താങ്ക്സ് ആപ്പിലും പിന്നീട് രാജ്യവ്യാപകമായ സ്റ്റോറുകളുടെ നെറ്റ്‌വർക്കിലൂടെയും നൽകും.

ബജാജ് ഫിനാൻസിൻ്റെ രണ്ട് ഉൽപ്പന്നങ്ങൾ എയർടെൽ താങ്ക്സ് ആപ്പിൽ പൈലറ്റ് ചെയ്തിട്ടുണ്ട്. മാർച്ചോടെ നാല് ഉൽപ്പന്നങ്ങൾ എയർടെൽ താങ്ക്സ് ആപ്പിൽ ലഭ്യമാകും. ഗോൾഡ് ലോൺ, ബിസിനസ് ലോൺ, കോ-ബ്രാൻഡഡ് ഇൻസ്റ്റ ഇഎംഐ കാർഡ്, പേഴ്സണൽ ലോൺ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഈ കലണ്ടർ വർഷത്തിനുള്ളിൽ ബജാജ് ഫിനാൻസിന്റെ 10 സാമ്പത്തിക ഉൽപ്പന്നങ്ങൾ എയർടെൽ സമയാനുസൃതമായി ലഭ്യമാക്കും.

എയർടെൽ ഉപഭോക്താക്കൾക്ക് എയർടെൽ-ബജാജ് ഫിൻസേർവ് ഇൻസ്റ്റാ ഇഎംഐ കാർഡിന് എയർടെൽ താങ്ക്സ് ആപ്പ് വഴിയും പിന്നീട് അതിൻ്റെ രാജ്യവ്യാപകമായ സ്റ്റോറുകളുടെ നെറ്റ്‌വർക്ക് വഴിയും അപേക്ഷിക്കാം.

4,000-ലധികം നഗരങ്ങളിലെ 1.5 ലക്ഷത്തിലധികം പാർട്ണർ സ്റ്റോറുകളിൽ ഇലക്ട്രോണിക്സ്, ഫർണിച്ചറുകൾ, പലചരക്ക് സാധനങ്ങൾ എന്നിവയുൾപ്പെടെ വിവിധ സാധനങ്ങൾ വാങ്ങുന്നതിനുള്ള ഫ്ലെക്സിബിൾ ഇഎംഐ ഓപ്ഷനുകളും പേയ്മെന്റ് പ്ലാനുകളും ലഭ്യമായിരിക്കും.

കൂടാതെ, ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലെ ഇ-കൊമേഴ്‌സ് ഇടപാടുകൾക്കും ഈ കോ-ബ്രാൻഡഡ് കാർഡ് ഉപയോഗിക്കാം.

X
Top