റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

കൊച്ചി കപ്പൽശാലയ്ക്ക് മാരിടെക്കിൽ ഓഹരി നിക്ഷേപം

കൊച്ചി: കൊച്ചി കപ്പൽശാല (സിഎസ്എൽ) സ്റ്റാർട്ടപ് സംരംഭമായ ഉഷസ് പദ്ധതിയുടെ ഭാഗമായി മാരിടെക് ഇന്‍റഗ്രേറ്റഡ് മാരിടൈം പ്രൈവറ്റ് ലിമിറ്റഡിൽ‌ അഞ്ചു ശതമാനം ഓഹരി മൂലധന നിക്ഷേപം നടത്തുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു.

സമുദ്രമേഖലയിലെ സ്ഥാപനങ്ങളെ ബന്ധിപ്പിച്ച് ലോജിസ്റ്റിക്സ്-പോർട്ട് സേവനങ്ങൾ ഏകോപിപ്പിക്കുന്ന സംവിധാനമാണ് ഡെറാഡൂൺ ആസ്ഥാനമായ ഡീപ് ടെക് സ്റ്റാർട്ടപ്പായ മാരിടെക് വികസിപ്പിച്ചെടുത്ത ഇന്‍റഗ്രേറ്റഡ് മാരിടൈം എക്സ്ചേഞ്ച് (ഐഎംഇ) എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം.

രാജ്യത്തെ സമുദ്രവ്യാപാര-ലോജിസ്റ്റിക്സ് മേഖലയിലെ ഡിജിറ്റൈസേഷൻ വേഗത്തിലാക്കുന്നതിൽ ഐഎംഇ നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാർട്ടപ്പുകളുമായി സഹകരിച്ചു തന്ത്രപ്രധാന നിക്ഷേപങ്ങൾ നടത്തി രാജ്യത്തെ സമുദ്രമേഖലയുടെ വളർച്ചയ്ക്ക് സഹായകമാകുന്ന പുതുതലമുറ സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുകയാണ് ഉഷസ് പദ്ധതിയുടെ ലക്ഷ്യം.

സമുദ്രമേഖലയിലെ വിവിധ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണയും നിക്ഷേപവും നൽകുന്നതിനായി കൊച്ചി കപ്പൽശാല 50 കോടി രൂപയുടെ കോർപസ് ഫണ്ട് നീക്കിവച്ചിട്ടുണ്ട്.

X
Top