റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

1499 രൂപ മുതലുളള ടിക്കറ്റുകളുമായി എയർ ഇന്ത്യ

കൊച്ചി: മികച്ച ഓഫറുകളുമായി എയര്‍ ഇന്ത്യ ‘നമസ്തേ വേൾഡ്’ ടിക്കറ്റ് സെയ്ലിന് തുടക്കം കുറിച്ചു. ആഭ്യന്തര, അന്തർ ദേശീയ യാത്രകൾക്ക് കുറഞ്ഞ നിരക്കിലാണ് ടിക്കറ്റുകൾ ലഭ്യമാക്കിയിരിക്കുന്നത്. 1499 രൂപ മുതൽ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 12,310 രൂപ മുതലുള്ള അന്താരാഷ്ട്ര റൗണ്ട് ട്രിപ്പ് വിമാന ടിക്കറ്റുകളും ഓഫറിലൂടെ ലഭിക്കും. ഓഗസ്റ്റ് 15ന് രാത്രി 11:59 മണി വരെയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവുക.

2026 മാർച്ച് 31 വരെയാണ് നമസ്തേ വേൾഡ് ഓഫർ നിരക്കിൽ യാത്ര ചെയ്യാൻ കഴിയുക. ആഭ്യന്തര വിമാന ടിക്കറ്റുകൾ 1,499 രൂപ മുതലാണ് ആരംഭിക്കുന്നത്. അന്തർദേശീയ റൗണ്ട് ട്രിപ്പ് ടിക്കറ്റുകൾ 12,310 രൂപ മുതൽ ലഭ്യമാണ്.എയർ ഇന്ത്യയുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, എയർപോർട്ട് ടിക്കറ്റ് ഓഫീസുകൾ, കസ്റ്റമർ സർവീസ് സെൻ്ററുകൾ, അംഗീകൃത ട്രാവൽ ഏജൻ്റുകൾ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ‘FLYAI’ എന്ന പ്രൊമോ കോഡ് ഉപയോഗിച്ചാൽ 1,000 രൂപ വരെ ഇളവ് ലഭിക്കും. ‘VISAFLY’ എന്ന കോഡ് ഉപയോഗിച്ച് വിസ കാർഡ് ഉടമകൾക്ക് 2,500 രൂപ വരെ കിഴിവ് നേടാം.

വിസ കാർഡ് ഉപയോഗിക്കുന്നവർക്ക് യാത്രയിൽ കൂടുതൽ ആനുകൂല്യങ്ങൾ ഉണ്ട്. ആഭ്യന്തര യാത്രകൾക്ക് 250 രൂപ വരെയും റൗണ്ട് ട്രിപ്പുകൾക്ക് 500 രൂപ വരെയും ഇളവ് ലഭിക്കും. അന്തർദേശീയ യാത്രകൾക്ക് 1,500 രൂപ വരെയും റൗണ്ട് ട്രിപ്പുകൾക്ക് 2,500 രൂപ വരെയും കിഴിവ് ലഭിക്കും. അധിക ലഗേജിന് 60 ശതമാനം വരെയും ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കുന്നതിന് 15 ശതമാനം വരെയും ഇളവുണ്ട്.

X
Top