64 ടണ്‍ സ്വര്‍ണ്ണം തിരികെ രാജ്യത്തെത്തിച്ച് ആര്‍ബിഐനിയന്ത്രണങ്ങൾ തിരിച്ചടിയായി; കയറ്റുമതിയിലും വിലയിലും ഇടിവ് നേരിട്ട് ഇന്ത്യൻ സവാള, ദുരിതത്തിലായി കർഷകർറഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾകണ്ടൽ കാടുകൾക്കൊപ്പം വളരാൻ സമ്പദ്‌വ്യവസ്ഥ; വരുമാനമൊരുക്കാൻ പുതിയ പദ്ധതിവിദ്യാഭ്യാസ ടൂറിസവുമായി മുസിരിസ്; അന്താരാഷ്ട്ര സര്‍വകലാശാലകളുമായും സാംസ്‌കാരിക സ്ഥാപനങ്ങളുമായും കൈകോർക്കും

എയറോഫ്‌ളക്‌സ് ഐപിഒ ഈ മാസം 22ന്

കൊച്ചി: എയറോഫ്‌ളക്‌സ് ഇന്‍ഡസട്രീസ് ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) ഓഗസ്റ്റ് 22ന് ആരംഭിക്കും. 102-108 രൂപയാണ് പ്രതിഓഹരി വില. ചുരുങ്ങിയത് 130 ഓഹരികളോ ഇതിന്റെ മടങ്ങുകളോ ആയി വാങ്ങാം. ഓഗസ്റ്റ് 24ന് വില്‍പ്പന അവസാനിക്കും.

പുതിയ ഓഹരികളുടേയും പ്രൊമോട്ടര്‍മാരുടെ ഓഹരികളുടേയും വില്‍പ്പനയിലൂടെ 351 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതില്‍ 162 കോടി രൂപയുടെ പുതിയ ഓഹരികളും പ്രൊമോട്ടര്‍മാരായ സാറ്റ് ഇന്‍ഡസ്ട്രീസിന്റെ പക്കലുള്ള, 189 കോടി രൂപ മൂല്യമുള്ള 1.75 കോടി ഓഹരികളും ഉള്‍പ്പെടും. അടുത്ത മാസത്തോടെ കമ്പനി ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.

ഐപിഒയുടെ 50 ശതമാനം ഓഹരികളും യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നു. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 35 ശതമാനവും നോണ്‍-ഇന്‍സ്റ്റിറ്റിയൂഷനല്‍ നിക്ഷേപകര്‍ക്ക് 15 ശതമാനം ഓഹരികളും നീക്കിവച്ചിരിക്കുന്നു.

1993ല്‍ സ്ഥാപിതമായ എയറോഫ്‌ളക്‌സ് ഇന്‍ഡസ്ട്രീസ് ഏവിയേഷന്‍, സ്‌പെയ്‌സ്, ഫയര്‍ ഫൈറ്റിങ് വ്യവസായങ്ങള്‍ക്ക് ആവശ്യമായ പ്രകൃതി സൗഹൃദ ഫ്‌ളെക്‌സിബിള്‍ ഫ്‌ളോ സൊലൂഷന്‍സ് ഉല്‍പ്പന്നങ്ങളുടെ മുന്‍നിര നിര്‍മാതാക്കളാണ്.

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഇവ എയറോഫ്‌ളക്‌സ് 85 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

X
Top