രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

വ്യാവസായിക ഉത്പാദനത്തില്‍ മുന്നേറ്റം

കൊച്ചി: നവംബറില്‍ ഇന്ത്യയിലെ വ്യാവസായിക ഉത്പാദനത്തില്‍ 6.7 ശതമാനം വളർച്ച ദൃശ്യമായി. ഖനന, മാനുഫാക്ചറിംഗ് മേഖലകളിലെ മികച്ച പ്രകടനമാണ് ഗുണമായത്. ചരക്ക് സേവന നികുതിയിലെ(ജി.എസ്.ടി) ഇളവാണ് വിപണിക്ക് കരുത്തായത്.

മുൻവർഷം ഇതേ കാലയളവില്‍ വ്യാവസായിക ഉത്പാദന സൂചികയില്‍ അഞ്ച് ശതമാനം വളർച്ചയാണുണ്ടായത്. 2023 നവംബറില്‍ രേഖപ്പെടുത്തിയ 11.9 ശതമാനത്തിന് ശേഷമുണ്ടായ മികച്ച വളർച്ചാ നിരക്കാണിത്.

ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവയുടെ പ്രത്യാഘാതം ആഭ്യന്തര ഉപഭോഗത്തിലെ ഉണർവിലൂടെ മറികടക്കാനായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

മാനുഫാക്ചറിംഗ് രംഗത്ത് ഉത്പാദനത്തില്‍ എട്ടു ശതമാനം വളർച്ചയാണ് അവലോകന കാലയളവിലുണ്ടായത്. ഖനന രംഗത്ത് 5.4 ശതമാനം വളർച്ചയുണ്ടായി.

X
Top