ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്പൊതുമേഖല വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ്, സ്വകാര്യവത്ക്കരണം നിബന്ധനകളുടെ ഭാഗം64 ടണ്‍ സ്വര്‍ണ്ണം തിരികെ രാജ്യത്തെത്തിച്ച് ആര്‍ബിഐനിയന്ത്രണങ്ങൾ തിരിച്ചടിയായി; കയറ്റുമതിയിലും വിലയിലും ഇടിവ് നേരിട്ട് ഇന്ത്യൻ സവാള, ദുരിതത്തിലായി കർഷകർറഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾ

അഡോബിക്കെതിരെ യുഎസ് ഭരണകൂടം

ന്യൂയോർക്ക്: സബ്സ്ക്രിപ്ഷന് പ്ലാന് നേരത്തെ നിര്ത്തലാക്കാന് അതിഭീമമായ തുക ഈടാക്കുന്ന വിവരം മറച്ചുവെച്ച അഡോബിക്കെതിരെ യുഎസ് ഭരണകൂടം. ഇതിനെ തുടര്ന്ന് അഡോബി സേവനങ്ങളുടെ സബ്സ്ക്രിപ്ഷന് എടുത്തവര്ക്ക് അത് പിന്വലിക്കുന്ന പ്രക്രിയ സങ്കീര്ണവും ചെലവേറിയതുമാവുകയാണ്.

കാലിഫോര്ണിയയിലെ സാന്ഹൊസെയിലുള്ള ഫെഡറല് കോടതിയിലാണ് കമ്പനിക്കെതിരെ ഫെഡറല് ട്രേഡ് കമ്മീഷന് പരാതി നല്കിയിരിക്കുന്നത്.

ഫീസുമായി ബന്ധപ്പെട്ട വിവരങ്ങളും അഡോബിയുടെ ജനപ്രിയമായ ‘ആന്വല് പെയ്ഡ് മന്ത്ലി’ സബ്സ്ക്രിപ്ഷന് പ്ലാന് സംബന്ധിച്ച പ്രധാനപ്പെട്ട വ്യവസ്ഥകളും അഡോബി മറച്ചുവെക്കുകയാണെന്നും കമ്മീഷന് പരാതിയില് ആരോപിക്കുന്നു.

അവ ഉപഭോക്താക്കളുടെ ശ്രദ്ധയില് വരാത്ത വിധം ടെക്സ്റ്റ് ബോക്സുകള്ക്കുള്ളിലും ഹൈപ്പര് ലിങ്കുകളിലും ആക്കിവെക്കുകയാണ്.

പരാതിയില് പറയുന്നതനുസരിച്ച് അഡോബിയുടെ സബ്സ്ക്രിപ്ഷന് പ്ലാന് നേരത്തെ പിന്വലിക്കുകയാണെങ്കില് ബാക്കി നല്കാനുള്ള തുകയുടെ 50 ശതമാനം ടെര്മിനേഷന് ഫീസ് ആയി നല്കണം.

സബ്സ്ക്രിപ്ഷന് പിന്വലിക്കാന് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ അഡോബി അനാവശ്യമായ വിവിധ പേജുകളിലേക്ക് കൊണ്ടുപോവുകയാണെന്നും മൊബൈല് ഫോണില് സബ്സ്ക്രിപ്ഷന് പിന്വലിക്കാന് ശ്രമിക്കുമ്പോള് ഡിസ്കണക്ട് ആവുന്നുണ്ടെന്നും നടപടികള്ക്ക് കാലതാമസം വരുത്തുകയാണെന്നും എഫ്ടിസി പരാതിയില് പറയുന്നു.

മറഞ്ഞിരിക്കുന്ന ടെര്മിനേഷന് ഫീസിലൂടെയും കാന്സല് ചെയ്യുന്നതിനുള്ള അസംഖ്യം പ്രതിബന്ധങ്ങളിലൂടെയും അഡോബി ഉപഭോക്താക്കളെ വാര്ഷിക പ്ലാനില് തളച്ചിടുകയാണെന്ന് എഫ്ടിസി ഡയറക്ടര് സാമുവല് ലെവിന് പറഞ്ഞു. ഭാവിയില് ഇത് തുടരുന്നതിനുള്ള നടപടിയും പിഴയുള്പ്പടെ ആവശ്യപ്പെട്ടാണ് പരാതി.

അതേസമയം എഫ്ടിസിയുടെ പരാതിയെ കോടതിയില് നേരിടുമെന്നാണ് അഡോബിയുടെ ജനറല് കൗണ്സലും ചീഫ് ട്രസ്റ്റ് ഓഫീസറുമായ ദന റാവുവിന്റെ പ്രതികരണം.

X
Top