ക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽ

ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് അക്ഷയ പദ്ധതി പുറത്തിറക്കി

കൊച്ചി: പുതുതലമുറാ സമ്പാദ്യ പദ്ധതിയായ ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് അക്ഷയ പദ്ധതി പുറത്തിറക്കി. നോണ്‍ ലിങ്ക്ഡ് പാര്‍ട്ടിസിപേറ്റിങ് വിഭാഗത്തില്‍ പെട്ട ഈ വ്യക്തിഗത സമ്പാദ്യ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിക്കപ്പെടുന്ന ക്യാഷ് ബോണസുകള്‍ വഴി അടിയന്തര ലിക്വിഡിറ്റി ലഭ്യമാക്കും.

സമഗ്ര ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ, കുടുംബത്തിന്‍റെ വളരുന്ന ആവശ്യങ്ങള്‍ക്ക് അനുസൃതമായ വരുമാനം എന്നിവ ഈ പദ്ധതിയിലൂടെ ഉറപ്പാക്കാനാവും.

പോളിസിയുടെ ആദ്യ വര്‍ഷത്തിന്‍റെ അവസാനം മുതല്‍ ക്യാഷ് ബോണസ് പിന്‍വലിക്കാനും സ്ഥിരമായ വരുമാനം നേടാനും അക്ഷയ പദ്ധതി പോളിസി ഉടമയെ സഹായിക്കും. ക്യാഷ് ബോണസ് പ്രഖ്യാപിക്കുകയാണെങ്കില്‍ അത് വാര്‍ഷിക, അര്‍ധ വാര്‍ഷിക, ത്രൈമാസ, പ്രതിമാസ ഇടവേളകളില്‍ നേടുന്ന രീതികളിലെ തെരഞ്ഞെടുപ്പു നടത്താനാവും.

30 ദിവസം മുതല്‍ 55 വയസു വരെ ഇതില്‍ ചേരാം. കുറഞ്ഞ പ്രതിവര്‍ഷ പ്രീമിയം 24,000 രൂപയാണ്. 6, 8, 10, 12, 15 വര്‍ഷ കാലാവധികളും തെരഞ്ഞെടുക്കാം.

ആദ്യ പോളിസി വര്‍ഷത്തിന്‍റെ അവസാനം മുതല്‍ തന്നെ ലിക്വിഡിറ്റി ലഭിക്കാന്‍ ഈ പദ്ധതി തങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കുമെന്ന് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ കമലേഷ് റാവു പറഞ്ഞു.

X
Top