റിപ്പോ നിരക്ക് 5.75%-ലേക്ക് ഉയരുമെന്ന് നോമുറ ◆ ഒക്ടോബറിൽ സിമന്‍റ് വില 20 രൂപ വരെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഏറ്റവും താഴ്ന്ന നിലയിൽ ◆ കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆

10000 കോടിയുടെ നിക്ഷേപം നടത്താൻ അദാനി ട്രാൻസ്മിഷൻ

മുംബൈ: അടുത്ത രണ്ട് സാമ്പത്തിക വർഷത്തിനുള്ളിൽ 10000 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്താൻ പദ്ധതിയിട്ട് ഇലക്ട്രിക് പവർ ട്രാൻസ്മിഷൻ കമ്പനിയായ അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ്. നിക്ഷേപത്തിലൂടെ കൂടുതൽ ശേഷി കൂട്ടിച്ചേർക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ട്രാൻസ്മിഷൻ വിതരണ കമ്പനിയാണ് അദാനി ട്രാൻസ്മിഷൻ. 2006-ൽ സ്ഥാപിതമായ കമ്പനി ഇപ്പോൾ ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലായി 18,795 സർക്യൂട്ട് കിലോമീറ്റർ (ckm) ട്രാൻസ്മിഷൻ ലൈനുകളുടെയും 40,001 MVA പവർ ട്രാൻസ്‌ഫോർമേഷൻ കപ്പാസിറ്റിയുടെയും പോർട്ട്‌ഫോളിയോ കൈവശം വച്ചിരിക്കുന്നു. 2017ൽ റിലയൻസ് ഇൻഫ്രയുടെ പവർ ബിസിനസ്സ് 18,800 കോടി രൂപയുടെ ഇടപാടിൽ അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ ഏപ്രിൽ-ജൂൺ കാലയളവിലെ അദാനി ട്രാൻസ്മിഷന്റെ കളക്ഷൻ കാര്യക്ഷമത 98.61 ശതമാനം ആയിരുന്നു. അതേസമയം ചൊവ്വാഴ്ച കമ്പനിയുടെ ഓഹരികൾ 0.19 ശതമാനത്തിന്റെ നഷ്ട്ടത്തിൽ 4021.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

X
Top