ക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനംനേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമം

കടം മുൻകൂറായി അടച്ചു തീർക്കാൻ അദാനി

കദേശം 413 മില്യൺ ഡോളറിന്റെ കടം മുൻകൂറായി അടയ്ക്കാൻ നിശ്ചയിച്ച ശേഷം, തങ്ങളുടെ ബാക്കിയുള്ള കടത്തിൽ നിന്ന് 130 മില്യൺ ഡോളർ കൂടി നേരത്തെ അടച്ചു തീർക്കുമെന്ന് അദാനി ഗ്രൂപ്പിന്റെ കമ്പനിയായ അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ (എപിഎസ്ഇഎൻഎസ്‌) അറിയിച്ചു.

ഈ വർഷം ആദ്യം ഒരു യുഎസ് ഷോർട്ട് സെല്ലറിന്റെ റിപ്പോർട്ടിനെ തുടർന്ന് ഗ്രൂപ്പിന്റെ ഓഹരികൾ ഇടിഞ്ഞതോടെ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനായി അദാനി പോർട്ട്‌സ് കഴിഞ്ഞ മാസം അവസാനം 3.375 ശതമാനം 2024 മെച്യൂരിറ്റി ഡോളർ-ഡിനോമിനേറ്റഡ് ബോണ്ടുകളിലൂടെ 130 മില്യൺ ഡോളർ വരുന്ന വായ്‌പ ഒഴിവാക്കിയിരുന്നു.

ശതകോടീശ്വരനായ വ്യവസായി ഗൗതം അദാനിയുടെ നേതൃത്വത്തിൽ, ഓഫ്‌ഷോർ ടാക്‌സ് ഹാവൻസിന്റെ അനുചിതമായ ഉപയോഗവും സ്‌റ്റോക്ക് കൃത്രിമത്വവും ആരോപിച്ച് ജനുവരി 24ന് ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിനെ തുടർന്ന് ഗ്രൂപ്പിന്റെ ഏഴ് ലിസ്‌റ്റ് ചെയ്‌ത ഓഹരികൾക്ക് ഏകദേശം 114 ബില്യൺ ഡോളർ വിപണി മൂല്യം നഷ്‌ടപ്പെട്ടു.

എന്നാൽ ആരോപണങ്ങളെല്ലാം കമ്പനി നിഷേധിച്ചിരുന്നു.

X
Top