നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

ഊര്‍ജ ചെലവില്‍ സിമന്റ് കമ്പനികള്‍ക്ക് പൊള്ളുന്നു

കൊച്ചി: ക്രൂഡോയില്‍ വിലക്കയറ്റവും ഊർജച്ചെലവിലെ വർദ്ധനയും രാജ്യത്തെ സിമന്റ് കമ്പനികളുടെ ഒന്നാം പാദ ലാഭത്തെ പ്രതികൂലമായി ബാധിച്ചു.

കമ്പനികളുടെ പ്രവർത്തന ചെലവില്‍ 55 ശതമാനവും വൈദ്യുതി, ഇന്ധനം, ഗതാഗതം എന്നിവയിലാണ്. ക്രൂഡോയില്‍ വില ബാരലിന് നൂറ് ഡോളറിന് അടുത്തെത്തിയതും പ്രവർത്തന ചെലവ് കൂടിയതുമാണ് കമ്പനികള്‍ക്ക് വെല്ലുവിളിയായത്.

നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവില്‍ ആദിത്യ ബിർള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അള്‍ട്രാടെക്ക് ഒഴികെയുള്ള സിമന്റ് കമ്പനികളുടെ ലാഭത്തില്‍ കനത്ത ഇടിവുണ്ടായി. മുൻനിര സിമന്റ് കമ്പനിയായ എ.സി.സി സിമന്റ്‌സിന്റെ അറ്റാദായം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 62.4 ശതമാനം കുറഞ്ഞ് 148 കോടി രൂപയിലെത്തി.

എ.സി.സിയുടെ പ്ളാന്റുകള്‍ ദീർഘകാലം അടച്ചിട്ടിരുന്നു. ഡാല്‍മിയ സിമന്റ്സിന്റെ അറ്റാദായം 52 ശതമാനം കുറഞ്ഞ് 188 കോടി രൂപയിലെത്തി. പ്രവർത്തന വരുമാനം ഏഴ് ശതമാനം കൂടി 3,890 കോടി രൂപയിലെത്തിയിട്ടും ലാഭക്ഷമത ഉയർത്താൻ കഴിഞ്ഞില്ല. മറ്റൊരു ചെറുകിട കമ്പനിയായ ഓറിയന്റ് സിമന്റ്‌സിന്റെ അറ്റാദായം 62 ശതമാനം ഇടിവോടെ 77 കോടി രൂപയിലെത്തി.

മറ്റ് കമ്പനികളുടെ ലാഭം ഇടിഞ്ഞപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ സിമന്റ് ഉത്പാദകരായ അള്‍ട്രാടെക്ക് സിമന്റിന്റെ അറ്റാദായം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 17 ശതമാനം വർദ്ധനയോടെ 2,599 കോടി രൂപയായി.

മുൻവർഷം ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദായം 2,221 കോടി രൂപയായിരുന്നു. സംയോജിത അറ്റ വില്‍പ്പന 16.3 ശതമാനം ഉയർന്ന് 24,465 കോടി രൂപയിലെത്തി. വില വർദ്ധന, ചെലവ് ചുരുക്കല്‍, മികച്ച വില്‍പ്പന എന്നിവയാണ് അള്‍ട്രാടെക്കിന് സഹായകമായത്.

ലാഭത്തിലെ ഇടിവ്
അള്‍ട്രാടെക്ക് 17 ശതമാനം വർദ്ധന
എ.സി.സി 62 ശതമാനം ഇടിവ്
ഡാല്‍മിയ 52 ശതമാനം ഇടിവ്
ഓറിയന്റ് 62 ശതമാനം ഇടിവ്

X
Top