ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഓഹരി പണയവായ്പ തിരിച്ചടവ് പൂര്‍ത്തീകരിച്ച്‌ അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി: ഓഹരികള്‍ പണയം വച്ചുള്ള വായ്പകള്‍ പൂര്‍ണ്ണമായി അടച്ചുതീര്‍ത്തിരിക്കയാണ് അദാനി ഗ്രൂപ്പ്. 2.15 ബില്യണ്‍ ഡോളറിന്റെ വായ്പയാണ് തീര്‍ത്തത്. ഇതോടെ മാര്‍ച്ച് 31 എന്ന സമയപരിധി ഇക്കാര്യത്തില്‍ പാലിക്കാന്‍ കമ്പനിയ്ക്കായി.

അംബുജ സിമന്റിലെ 4-5 ശതമാനം ഓഹരികള്‍ 450 മില്യണ്‍ ഡോളറിന് വില്‍ക്കുമെന്ന് കമ്പനിയെ ഉദ്ദരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.കടം തീര്‍ക്കുന്നതിനാണ് ഇത്. റിപ്പോര്‍ട്ട് പുറത്തുവന്ന് ദിവസങ്ങള്‍ക്കകം ഓഹരി പണയം പൂര്‍ണ്ണമായും തീര്‍ത്തതായി കമ്പനി അറിയിച്ചു.

ഇതിന് പുറമെ അംബുജ ഏറ്റെടുക്കുന്നതിനായി പ്രമോട്ടര്‍മാര്‍ എടുത്ത 500 മില്യണ്‍ ഡോളര്‍ വായ്പയും മുന്‍കൂറായി അടച്ചുതീര്‍ത്തിട്ടുണ്ട്.ഇക്വിറ്റി കൂട്ടാനുള്ള പ്രമോട്ടര്‍മാരുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമാണ് നീക്കം. മൊത്തം ഏറ്റെടുക്കല്‍ മൂല്യമായ 6.6 ബില്യണ്‍ ഡോളറില്‍ 2.6 ബില്യണ്‍ ഡോളര്‍ പ്രമോട്ടര്‍ നിക്ഷേപമാണ്.

വിശദാംശങ്ങളനുസരിച്ച്, 2.65 ബില്യണ്‍ ഡോളറിന്റെ പ്രീപേയ്മെന്റ് പ്രോഗ്രാം തീര്‍ക്കാന്‍ 6 ആഴ്ചയാണ് കമ്പനി എടുത്തത്. കൈമോശം വന്ന നിക്ഷേപക വിശ്വാസം തിരിച്ചുപിടിക്കാനായിരുന്നു നീക്കം. മാര്‍ച്ച് 9 ന് നല്‍കേണ്ട 500 മില്യണ്‍ ഡോളര്‍ ബ്രിഡ്ജ് ലോണ്‍ ഗ്രൂപ്പ്തിരിച്ചടച്ചതായി ബ്ലൂംബെര്‍ഗ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

X
Top