ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

സോവറിന്‍ വെല്‍ത്ത് ഫണ്ടില്‍ നിന്നും 3 ബില്യണ്‍ ഡോളര്‍ വായ്പ നേടിയതായി അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി: സോവറിന്‍ വെല്‍ത്ത് ഫണ്ടില്‍ നിന്ന് 3 ബില്യണ്‍ ഡോളര്‍ വായ്പ നേടിയതായി അദാനി ഗ്രൂപ്പ് ബുധനാഴ്ച അറിയിച്ചു. ക്രെഡിറ്റ് പ്രൊഫൈലിനെക്കുറിച്ചുള്ള ആശങ്കകള്‍ ലഘൂകരിക്കാനെന്ന വണ്ണം വായ്പദാതാക്കളോടാണ് കമ്പനി ഇക്കാര്യം വെളിപെടുത്തിയത്. സോവറിന്‍ വെല്‍ത്ത് ഫണ്ടില്‍ നിന്നുള്ള ക്രെഡിറ്റ് ലൈന്‍ 5 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ കഴിയുമെന്നും അവര്‍ അവകാശപ്പെടുന്നു.

നിക്ഷേപകരുടെ ആശങ്കയകറ്റാനായി മൂന്ന് ദിവസമായി റോഡ് ഷോ നടത്തുകയാണ് പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പ്. റോഡ് ഷോയ്ക്കിടെയാണ് നിക്ഷേപം നേടിയ കാര്യം അറിയിക്കുന്നത്. അതേസമയം ഏതാണ് സോവറിന്‍ വെല്‍ത്ത് ഫണ്ടെന്ന് വെളിപെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

നേരത്തെ 690 മില്യണ്‍ ഡോളര്‍ വായ്പകള്‍ മുന്‍കൂറായി അടച്ച് തീര്‍ക്കുമെന്ന് ഗ്രൂപ്പ് അറിയിച്ചിരുന്നു. മൊത്തം 790 മില്യണ്‍ ഡോളര്‍ വായ്പകളാണുള്ളത്. യുഎസ് ഷോര്‍ട്ട്‌സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെ തുടര്‍ന്നുണ്ടായ പ്രതിസന്ധി തരണം ചെയ്യാനാണ് അദാനി ഗ്രൂപ്പ് ശ്രമം.

ഇതിനോടകം 140 ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യം കമ്പനി ഓഹരികള്‍ക്ക് നഷ്ടമായിട്ടുണ്ട്.

X
Top