പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

ധനകാര്യ, ഓണ്‍ലൈന്‍ മേഖകള്‍ ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ്

മുംബൈ: ഖനനത്തിൽ തുടങ്ങി തുറമുഖം വഴി ഊര്ജ മേഖല ഉള്പ്പടെയുള്ളവയിൽ സാമ്രാജ്യം തീര്ത്ത അദാനി ധനകാര്യ, ഓണ്ലൈന് സാധ്യതകൾ കൂടി പരീക്ഷിക്കുന്നു.

രാജ്യത്തെ പ്രധാന ഡിജിറ്റൽ പണമിടപാട് ശൃംഖലയായ യുപിഐക്കുള്ള അനുമതിക്കായി അദാനി ഗ്രൂപ്പ് അപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോർട്ടുകൾ. അതോടൊപ്പം കോ-ബ്രാന്ഡഡ് ക്രെഡിറ്റ് കാര്ഡ് അവതരിപ്പിക്കാനുള്ള നീക്കവുമുണ്ട്.

സര്ക്കാര് പിന്തുണയോടെ പ്രവര്ത്തിക്കുന്ന പൊതു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഓപ്പണ് നെറ്റ്വര്ക്ക് ഫോര് ഡിജിറ്റല് കൊമേഴ്സ്(ഒഎന്ഡിസി)വഴി ഓണ്ലൈന് ഷോപ്പിങ് സേവനം നല്കാനുള്ള സാധ്യതയും ഗ്രൂപ്പ് ചര്ച്ചചെയ്യുന്നതായി ഫിനാന്ഷ്യല് ടൈംസ് റിപ്പോര്ട്ട് ചെയ്തു.

പദ്ധതി പ്രാവര്ത്തികമായാൽ, 2022ല് ആരംഭിച്ച അദാനി വണ്-ലൂടെ സ്വന്തം സേവനങ്ങളും ഉത്പന്നങ്ങളും വാഗ്ദാനം ചെയ്യാന് ഗ്രൂപ്പിന് കഴിയും. വിമാന ടിക്കറ്റ്, ഹോട്ടല് ബുക്കിങ് തുടങ്ങിയ സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഗുണനിലവാരമില്ലാത്ത കല്ക്കലി പൊതുമേഖല സ്ഥാപനങ്ങള്ക്ക് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട റിപ്പോര്ട്ടും ഫിനാന്ഷ്യല് ടൈംസ് തന്നെയാണ് ഈയിടെ പുറത്തുവിട്ടത്.

ഇന്ഡോനേഷ്യയിലെ വിതരണക്കാരില് നിന്ന് വാങ്ങിയ നിലവാരം കുറഞ്ഞ കല്ക്കരി വിലകൂട്ടി തമിഴ്നാട്ടിലെ പൊതുമേഖല സ്ഥാപനമായ ടാംഗെട്കോയ്ക്ക് നല്കിയെന്നായിരുന്നു ആരോപണം.

X
Top