യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

100 കോടി രൂപ സമാഹരിച്ച് അദാനി എന്റർപ്രൈസസ്

മുംബൈ: പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ അനുവദിച്ച് 100 കോടി രൂപ സമാഹരിച്ചതായി അദാനി എന്റർപ്രൈസസ് അറിയിച്ചു. 10 ലക്ഷം രൂപ മുഖവിലയുള്ള 1,000 റേറ്റഡ് സുരക്ഷിത, റിഡീം ചെയ്യാവുന്ന, പ്രിൻസിപ്പൽ പ്രൊട്ടക്റ്റഡ് മാർക്കറ്റ് ലിങ്ക്ഡ് നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളാണ് (എംഎൽഡി) കമ്പനി അനുവദിച്ചത്.

ഈ കടപ്പത്രങ്ങൾ ബിഎസ്ഇയുടെ മൊത്ത ഡെബ്റ് മാർക്കറ്റ് വിഭാഗത്തിൽ ലിസ്റ്റ് ചെയ്യപ്പെടുമെന്ന് കമ്പനി കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സ് സ്ഥാപനങ്ങളിലൊന്നായ അദാനി ഗ്രൂപ്പിന്റെ മുൻനിര കമ്പനിയാണ് അദാനി എന്റർപ്രൈസസ്. ഇത് ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നു.

കഴിഞ്ഞ പാദത്തിൽ കമ്പനി 469.46 കോടി രൂപയുടെ അറ്റാദായം നേടി. ബുധനാഴ്ച അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ 0.29 ശതമാനം ഇടിഞ്ഞ് 3,548 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top