യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

റെക്കോര്‍ഡ് ഉയരത്തില്‍ അദാനി എന്റര്‍പ്രൈസസ് ഓഹരി

മുംബൈ: അദാനി എന്റര്‍പ്രൈസസ് ഓഹരി ചൊവ്വാഴ്ച 4 ശതമാനം ഉയര്‍ന്ന് എക്കാലത്തേയും ഉയരമായ 2985 രൂപ രേഖപ്പെടുത്തി. ഇതോടെ ഈ മാസത്തെ നേട്ടം 21 ശതമാനമാക്കാന്‍ ഓഹരിയ്ക്കായി. ജൂണ്‍ പാദത്തിലെ മികച്ച പ്രകടനവും നിഫ്റ്റി50 യില്‍ ഉള്‍പ്പെടാനൊരുങ്ങുന്നതുമാണ് ഓഹരിയെ തുണയ്ക്കുന്നത്.

കമ്പനിയുടെ ജൂണ്‍ പാദ അറ്റാദായം 73 ശതമാനം വര്‍ധിച്ച് 469 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 41,066 കോടി രൂപയാക്കി ഉയര്‍ത്താനും കമ്പനയ്ക്കായി. മികച്ച ജൂണ്‍പാദ ഫലങ്ങള്‍ക്കൊപ്പം കമ്പനി നിഫ്റ്റി50യില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളും ഓഹരിയെ ആകര്‍ഷണീയമാക്കുന്നു.

ഏതെല്ലാം കമ്പനികള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടുവെന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറിയാന്‍ കഴിയും. . ശ്രീ സിമന്റ്‌സിനെ പിന്തള്ളി അദാനി എന്റര്‍പ്രൈസസ് ലിസ്റ്റിലെത്തുമെന്നാണ് ഇതുവരെയുള്ള നിഗമനം. ഇതോടെ അദാനി ഗ്രൂപ്പിലെ രണ്ടാമത്തെ നിഫ്റ്റി50 കമ്പനിയായിരിക്കും ഇത്.

അദാനി പോര്‍ട്ട്‌സ് ആന്റ് സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ ഇതിനോടകം ലിസ്റ്റില്‍ കയറിയിട്ടുണ്ട്. സെപ്തംബര്‍ 30 നാണ് പുതിയ ലിസ്റ്റ് നിലവില്‍ വരുക. അദാനി ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനമായ അദാനി എന്റര്‍െ്രെപസസ് ലിമിറ്റഡ് (എഇഎല്‍) വൈവിധ്യമാര്‍ന്നബിസിനസുകള്‍ സ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഇന്‍കുബേറ്ററാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 106 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം സ്വന്തമാക്കാന്‍ കമ്പനി ഓഹരിയ്ക്കായി. 2022 ല്‍ ഇതുവരെ 72 ശതമാനമാണ് ഓഹരി ഉയര്‍ന്നത്.

X
Top