ഓൺലൈൻ ഡെലിവെറിക്ക് ടാക്സ് കുറച്ചു ◆ കേന്ദ്ര ബാങ്കുകളുടെ സ്വർണവേട്ട തുടരുന്നു; ഓഗസ്റ്റിൽ 20 ടൺ വാരിക്കൂട്ടി ചൈന മുന്നിൽ ◆ എരുമ ഇറച്ചി കയറ്റുമതി കുതിക്കുന്നു ◆ ഉള്ളി വില കുറയുമെന്ന് കേന്ദ്രം ◆ പിഎം സൂര്യഘർ പദ്ധതി: രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു; 21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യം ◆

രണ്ട് അനുബന്ധ കമ്പനികൾ രൂപീകരിച്ച് അദാനി എന്റർപ്രൈസസ്

മുംബൈ: പൂർണ്ണ ഉടമസ്ഥതയിലുള്ള രണ്ട് അനുബന്ധ കമ്പനികൾ രൂപീകരിച്ച് അദാനി എന്റർപ്രൈസസ്. ഹിരാകുണ്ഡ് നാച്ചുറൽ റിസോഴ്‌സസ് (HNRL), വിന്ധ്യ മൈൻസ് ആൻഡ് മിനറൽസ് (വിഎംഎംഎൽ) എന്നിവയാണ് പുതിയതായി രൂപീകരിച്ച രണ്ട് കമ്പനികൾ.

10,00,000/- രൂപയുടെ പ്രാരംഭ അംഗീകൃത ഓഹരി മൂലധനവും 5,00,000/- രൂപയുടെ പണമടച്ചുള്ള ഓഹരി മൂലധനവുമായി സംയോജിപ്പിച്ച കമ്പനിയാണ് ഹിരാകുണ്ഡ് നാച്ചുറൽ റിസോഴ്‌സസ് ലിമിറ്റഡ് (HNRL). കമ്പനി കൽക്കരി, മറ്റ് ധാതുക്കൾ എന്നിവയുടെ ഖനനത്തിൽ ശ്രദ്ധ കേന്ദ്രികരിക്കും. ഇത് അതിന്റെ ബിസിനസ് പ്രവർത്തനങ്ങൾ യഥാസമയം ആരംഭിക്കുമെന്ന് അദാനി എന്റർപ്രൈസസ് അറിയിച്ചു.

രണ്ടാമതായി കമ്പനി രൂപീകരിച്ച സ്ഥാപനമാണ് വിന്ധ്യ മൈൻസ് ആൻഡ് മിനറൽസ് ലിമിറ്റഡ് (വിഎംഎംഎൽ). ഇത് 10,00,000/- രൂപയുടെ പ്രാരംഭ അംഗീകൃത ഓഹരി മൂലധനവും 5,00,000/- രൂപയുടെ പണമടച്ചുള്ള ഓഹരി മൂലധനവുമായിയാണ് സംയോജിപ്പിക്കപ്പെട്ടത്. ഈ കമ്പനിയും എച്ച്എൻആർഎല്ലിനെപ്പോലെ കൽക്കരി, മറ്റ് ധാതുക്കൾ എന്നിവയുടെ ഖനന ബിസിനസ്സിൽ പ്രവർത്തിക്കും.

X
Top