റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

അദാനി എന്റര്‍പ്രൈസസ്‌ സെന്‍സെക്‌സില്‍

മുംബൈ: വിപ്രോയ്‌ക്ക്‌ പകരം അദാനി എന്റര്‍പ്രൈസസ്‌ സെന്‍സെക്‌സില്‍ ഇടം പിടിക്കും. ആറ്‌ മാസത്തിലൊരിക്കല്‍ സൂചികയില്‍ ഉള്‍പ്പെട്ട ഓഹരികളില്‍ മാറ്റം വരുത്താറുണ്ട്‌.

അദാനി ഗ്രൂപ്പിലെ ഒരു കമ്പനി ആദ്യമായാണ്‌ സെന്‍സെക്‌സില്‍ ഇടംപിടിക്കുന്നത്‌. നിഫ്‌റ്റിയില്‍ അദാനി എന്റര്‍പ്രൈസസും അദാനി പോര്‍ട്‌സും നേരത്തെ സ്ഥാനം പിടിച്ചിരുന്നു.

2023ല്‍ തന്നെ അദാനി എന്റര്‍പ്രൈസസ്‌ സെന്‍സെക്‌സില്‍ ഇടം പിടിക്കുമെന്ന്‌ പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ്‌ റിസര്‍ച്ച്‌ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ ഇതിനുള്ള സാധ്യത ഇല്ലാതായി.

സെന്‍സെക്‌സില്‍ ഇടം പിടിക്കുന്നതോടെ അദാനി എന്റര്‍പ്രൈസസില്‍ 1000 കോടി രൂപയുടെ നിക്ഷേപമെത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

സെന്‍സെക്‌സില്‍ നിന്ന്‌ ഒഴിവാക്കപ്പെടുന്ന വിപ്രോയുടെ 500 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കപ്പെടാനും സാധ്യതയുണ്ട്‌.

ആര്‍ ഇ സി, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌, അദാനി പവര്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊല്യൂഷന്‍സ്‌ എന്നിവ ബിഎസ്‌ഇ 100 സൂചികയില്‍ ഇടം പിടിക്കും.

X
Top