‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

രാജ്യത്ത് വ്യക്തി​ഗത നികുതിദായകരിൽ 15 ശതമാനത്തോളം പേർ സ്ത്രീകൾ; കോടീശ്വര നികുതിദായകർ അഞ്ചിരട്ടിയായി

ന്യൂഡൽഹി: രാജ്യത്ത് നികുതി അടയ്‌ക്കുന്നവരുടെ എണ്ണം വർ‌ദ്ധിച്ചതായി റിപ്പോർട്ട്. ആദായനികുതി റിട്ടേൺ ഫയലിം​ഗുകൾ വർദ്ധിപ്പിച്ചതായി എസ്ബിഐ പഠന റിപ്പോർട്ട്.

സമർപ്പിച്ച ആദായനികുതി റിട്ടേൺ ഫയലിം​ഗുകൾ 7.3 കോടിയിൽ നിന്ന് 8.6 കോടിയായി ഉയർന്നു. നികുതി അടയക്കുന്ന അഞ്ച് ലക്ഷം വരെ വരുമാനമുള്ളവരുടെ എണ്ണത്തിൽ 74.2 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നേരിട്ടുള്ള നികുതി സംഭാവനകൾ മൊത്തം നികുതി വരുമാനത്തിന്റെ 56.7 ശതമാനമായി ഉയർന്നു. വ്യക്തിഗത ആദായനികുതി ശേഖരണം കോർപ്പറേറ്റ് ആദായനികുതിയെ മറികടന്നതായും റിപ്പോർട്ടിൽ പറയുന്നു. 6.89 കോടി പേർ കൃത്യസമയത്ത് ഫയൽ ചെയ്തു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ നികുതിദായകരുടെ എണ്ണം 2.3 മടങ്ങ് വർദ്ധിച്ച് 8.62 കോടിയായി.

കോടീശ്വര നികുതിദായകരുടെ എണ്ണത്തിലും വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2014-നെ അപേക്ഷിച്ച് 2024-ൽ അഞ്ചിരട്ടി വർദ്ധിച്ച് 2.2 ലക്ഷമായി. വ്യക്തി​ഗത നികുതിദായകരിൽ 15 ശതമാനത്തോളം പേർ സ്ത്രീകളാണ്.

മൊത്തം റിട്ടേണുകളുടെ 48 ശതമാനം മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്.

ഉത്തർപ്രദേശ് ബിഹാർ, ആന്ധ്രാപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ആദായനികുതി ഫയലിം​ഗ് വിഹിതം വർദ്ധിപ്പിക്കുന്നതിൽ മുൻപിലുള്ള സംസ്ഥാനങ്ങളാണ്.

X
Top