ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ആധാര്‍ ഹൗസിംഗ്‌ ഫിനാന്‍സിന്റെ ഐപിഒയ്‌ക്ക്‌ അനുമതി

താങ്ങാവുന്ന വിലയിലുള്ള ഭവനങ്ങള്‍ക്ക്‌ വായ്‌പ നല്‍കുന്ന സ്ഥാപനമായ ആധാര്‍ ഹൗസിംഗ്‌ ഫിനാന്‍സിന്‌ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) നടത്തുന്നതിന്‌ സെബിയുടെ അനുമതി ലഭിച്ചു. 5000 കോടി രൂപയാണ്‌ ഐപിഒ വഴി കമ്പനി സമാഹരിക്കുന്നത്‌.

ഫെബ്രുവരിയിലാണ്‌ അനുമതി തേടി സെബിയെ സമീപിച്ചത്‌. 2021 ജനുവരിയില്‍ ആധാര്‍ ഹൗസിംഗ്‌ ഫിനാന്‍സ്‌ ഐപിഒയ്‌ക്ക്‌ അനുമതി തേടി സെബിക്ക്‌ രേഖകള്‍ സമര്‍പ്പിക്കുകയും 2022 മെയില്‍ അനുമതി ലഭിക്കുകയും ചെയ്‌തിരുന്നു.

എന്നാല്‍ കമ്പനി പബ്ലിക്‌ ഇഷ്യു നടത്തിയില്ല. അന്ന്‌ 7000 കോടി രൂപയുടെ ഐപിഒയ്‌ക്കാണ്‌ അനുമതി ലഭിച്ചിരുന്നത്‌.

പിന്നീട്‌ കമ്പനി വീണ്ടും നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ്‌ സെബിയുടെ അനുമതി ലഭിച്ചത്‌. ആയിരം കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 4000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒ എഫ്‌ എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

പ്രൊമോട്ടര്‍മാരുടെയും ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ്‌ ഒ എഫ്‌ എസ്‌ വഴി വിറ്റഴിക്കുന്നത്‌.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക ഭാവി മൂലധന ആവശ്യത്തിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

താഴ്‌ന്ന വരുമാനമുള്ള ആളുകള്‍ക്ക്‌ 15 ലക്ഷം രൂപയില്‍ താഴെ വായ്‌പ നല്‍കുന്ന ഭവന വായ്‌പാ സ്ഥാപനമാണ്‌ ആധാര്‍ ഹൗസിംഗ്‌ ഫിനാന്‍സ്‌. 471 ശാഖകളും 91 സെയില്‍സ്‌ ഓഫീസുകളും ഉള്‍പ്പെട്ട ശൃംഖല കമ്പനിക്കുണ്ട്‌.

കമ്പനി നല്‍കുന്ന ശരാശരി വായ്‌പാ തുക 9 ലക്ഷം രൂപയാണ്‌. ഭവന വിലയുടെ ശരാശരി 58.1 ശതമാനമാണ്‌ വായ്‌പയായി അനുവദിക്കുന്നത്‌.

X
Top