തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

രാജ്യത്ത് ടോളുകൾ പിരിക്കാൻ പുതിയ സംവിധാനം വരുന്നു

ഹൈദരാബാദ്: ടോൾ പ്ലാസകൾ അപ്രത്യക്ഷമാകും, ഫാസ്ടാഗും വേണ്ട, രാജ്യത്ത് ടോളുകൾ പിരിക്കാൻ പുതിയ സംവിധാനം വരുന്നു. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ അഥവാ എഎൻപിആർ ക്യാമറകളാണ് കേന്ദ്രസർക്കാർ അവതരിപ്പിക്കാനിരിക്കുന്ന പുതിയ സംവിധാനം.
ടോൾ പ്ലാസകളിലെ തിരക്കൊഴിവാക്കാനാണ് പരമ്പരാഗത പണമിടപാട് അവസാനിപ്പിച്ച് ഫാസ്ടാഗുകൾ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. പക്ഷേ ഇവയും ഫലപ്രദമല്ലെന്ന് കണ്ടതോടെയാണ് പുതിയ സംവിധാനം പരീക്ഷിക്കാൻ അധികൃതർ നിർബന്ധിതരായത്. നിലവിൽ ഇന്ത്യയിലെ 97 ശതമാനം ടോൾ പ്ലാസകളിലും പിരിവ് ഫാസ്ടാഗ് വഴിയാണ്. എഎൻപിആർ ക്യാമറകൾ വരുന്നതോടെ ടോൾ പ്ലാസകളോ ഫാസ്ടാഗോ ഇല്ലാതെ തന്നെ പണം ഉടമയുടെ ബാങ്കിൽ നിന്ന് ഓട്ടോമാറ്റിക് ആയി ഡെബിറ്റ് ആകും.


മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്‌പോർട്ട് ആന്റ് ഹൈവേസ് നൽകുന്ന വിവരം പ്രകാരം റോഡരുകിൽ സ്ഥാപിച്ചിരിക്കുന്ന എഎൻപിആർ ക്യാമറകൾ വണ്ടികളുടെ നമ്പർപ്ലേറ്റ് വായിച്ച് അതുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ നിന്ന് ടോൾ തുക ഈടാക്കും. ഇതോടെ ടോൾ പിരിവിനായുള്ള നീണ്ട ക്യൂ ഇല്ലാതാകുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടൽ.

X
Top