സംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾഅഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനവായ്പ വിപണി ഇരട്ടിയിലധികം വളർച്ച നേടുംഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചു

എട്ടാം ശമ്പള കമ്മിഷനിൽ മൗനം തുടര്‍ന്ന് കേന്ദ്രം

ന്യൂഡൽഹി: എട്ടാം കേന്ദ്ര ശമ്പള കമ്മിഷൻ ഉടൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് വിവിധ ട്രേഡ് യൂണിയൻ നേതാക്കളുടെ കത്ത്. രണ്ട് ശമ്പള കമ്മിഷനുകൾ തമ്മില്‍ 10 വർഷത്തെ ഇടവേളയാണ് കേന്ദ്രം സാധാരണയായി പിന്തുടരുന്നത്.

ഏഴാം ശമ്പള കമ്മിഷൻ നടപ്പാക്കിയശേഷം 10 വർഷത്തെ ഇടവേളയില്‍ അടുത്ത ശമ്പള കമ്മിഷൻ നടപ്പാക്കണം. ഇതുപ്രകാരം, 2026 ജനുവരി ഒന്നുമുതൽ എട്ടാം ശമ്പള കമ്മിഷൻ പ്രാബല്യത്തില്‍ വരണം.

എന്നാൽ, കമ്മിഷൻ രൂപീകരിക്കുന്ന കാര്യത്തിൽ കേന്ദ്രം മൗനത്തിലാണ്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും പരിഷ്‌കരിക്കാനുള്ള ശുപാർശകളാണ് നടപ്പാകേണ്ടത്.

എട്ടാം ശമ്പള കമ്മിഷൻ നിലവിൽ വന്നാൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ ഗണ്യമായ രീതിയിൽ ഉയരുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പഴയ പെൻഷൻ പദ്ധതിയോട് ചേർന്ന് നിൽക്കുന്ന രീതിയിൽ എൻപിഎസ്സിൽ പണമടച്ചു പോകുന്ന ഇപ്പോഴത്തെ ജീവനക്കാർക്ക് പെൻഷൻ നൽകുന്ന കാര്യത്തിലും സർക്കാർ തീരുമാനമെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

X
Top