ഇന്ത്യയിലെ കല്‍ക്കരി ഉല്‍പാദനത്തിൽ ജൂലൈയില്‍ 7.51% വര്‍ധനജൂലൈയില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ വന്‍ വര്‍ധനഉപഭോഗ കുതിപ്പില്‍ ഇന്ത്യഇന്ത്യയുടെ പോത്തിറച്ചിക്ക് റെക്കോർഡ് കയറ്റുമതി; മുന്നിൽ ഉത്തർപ്രദേശും ഹരിയാനയുംഎഥനോൾ മിശ്രിത പദ്ധതി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്നു കേന്ദ്രം

ആഗോള സ്‌മാർട്ട്‌ഫോൺ കമ്പനികളുടെ വരുമാനത്തിൽ 7 ശതമാനം വളർച്ച

ഹൈദരാബാദ്: ഈ വർഷത്തിന്‍റെ രണ്ടാം പാദത്തിൽ (Q2) ആഗോള സ്‌മാർട്ട്‌ഫോൺ വരുമാനത്തിൽ 7 ശതമാനം വാർഷിക വളർച്ച കൈവരിച്ചതായി റിപ്പോർട്ടുകൾ. വരുമാനം 109 ബില്യൺ ഡോളർ (10,900 കോടി) കടന്നു. വില വർധനവും പ്രീമിയം സ്‌മാർട്ട്‌ഫോണുകളുടെ ആവശ്യകത വർധിച്ചതും വിപണി മൂല്യം വർധിപ്പിച്ചതായി റിപ്പോർട്ട് കാണിക്കുന്നു.

2026ന്‍റെ രണ്ടാം പാദത്തിലേത് ഏറ്റവും ഉയർന്ന സ്മാർട്ട്‌ഫോൺ വരുമാനമാണെന്ന് കൗണ്ടർപോയിന്‍റ് റിസർച്ചിന്‍റെ റിപ്പോർട്ട് പറയുന്നു. ശരാശരി വിൽപ്പന വില വർഷം തോറും വർധിക്കുകയാണ്. നിലവിൽ 17 ശതമാനം വർധിച്ച് 400 ഡോളർ (38,156 രൂപ) ആയി. ഉപഭോക്താക്കൾ പ്രീമിയം ഉപകരണങ്ങൾക്ക് മുൻഗണന നൽകുന്നതും മെമ്മറി ഘടകങ്ങളുടെ വില വർധനവ് ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ പോർട്ട്‌ഫോളിയോകളിലുടനീളം ബാധിച്ചതുമാണ് ആഗോള സ്‌മാർട്ട്‌ഫോൺ മേഖലയുടെ വളർച്ചയ്ക്ക് കാരണമായത്.

സ്‌മാർട്ട്‌ഫോൺ നിർമ്മാണത്തിനാവശ്യമായ ഘടകങ്ങളുടെ ചെലവുകൾ (പ്രത്യേകിച്ച് മെമ്മറി വില) വർധിച്ചുവരികയാണ്. വിപണിയിൽ സമ്മർദ്ദം തുടരുന്നതിനാൽ, സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കൾ കയറ്റുമതി അളവുകളേക്കാൾ മൂല്യത്തിന് മുൻഗണന നൽകുന്നതായാണ് കൗണ്ടർപോയിന്‍റെ റിസർച്ച് അഭിപ്രായപ്പെടുന്നത്.

ഉയർന്ന ഘടക ചെലവുകൾ ഉപഭോക്താക്കൾക്ക് കൈമാറിയും ഉയർന്ന സ്റ്റോറേജ് വേരിയന്‍റുകൾ പ്രോത്സാഹിപ്പിച്ചും പ്രീമിയം ഓഫറുകൾ നൽകിയും നിർമ്മാതാക്കൾ വിപണിയിൽ പിടിച്ചുനിൽക്കാനുള്ള പുതിയ തന്ത്രങ്ങൾ പയറ്റുകയാണെന്ന് സീനിയർ അനലിസ്റ്റ് ശിൽപി ജെയിൻ പറഞ്ഞു. ഇൻസ്റ്റാൾമെന്‍റ് പ്ലാനുകൾ, ട്രേഡ്-ഇൻ പ്രോഗ്രാമുകൾ, ധനസഹായ പദ്ധതികൾ എന്നിവയും കമ്പനികൾ കൊണ്ടുവരുന്നുണ്ട്.

മികച്ച വളർച്ച കൈവരിച്ച് ആപ്പിൾ
ആഗോള സ്‌മാർട്ട്‌ഫോൺ വരുമാനം ഈ വർഷത്തിന്‍റെ രണ്ടാം പാദത്തിൽ ഉയർന്നപ്പോൾ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെച്ച ബ്രാൻഡുകളിൽ ഒന്ന് ആപ്പിളാണ്. വാർഷിക വരുമാനം 22 ശതമാനമാണ് വർധിച്ചത്. ആഗോള സ്മാർട്ട്‌ഫോൺ വരുമാന വിഹിതം ഈ പാദത്തിൽ 49 ശതമാനം റെക്കോർഡ് കൈവരിച്ചു.

കയറ്റുമതിയിൽ 13 ശതമാനം വർധനയും ഐഫോൺ 17 സീരീസിനുള്ള തുടർച്ചയായ ഡിമാൻഡും വളർച്ചയെ പിന്തുണച്ചു. 16 ശതമാനം വരുമാന വിഹിതവുമായി സാംസങ് രണ്ടാം സ്ഥാനത്തെത്തി. വരുമാനത്തിലും കയറ്റുമതിയിലും 9 ശതമാനമാണ് വളർച്ച കൈവരിച്ചു. ഗാലക്‌സി എ-സീരീസിനും ഫ്ലാഗ്‌ഷിപ്പ് മോഡൽ ലൈനപ്പിനും ശക്തമായ ഡിമാൻഡ് ഉണ്ടായത് ഇതിനെ സഹായിച്ചു.

എൻട്രി, മിഡ് റേഞ്ച് വിഭാഗങ്ങളെ വില വർധനവ് ബാധിച്ചോ?
മറ്റ് മുൻനിര ബ്രാൻഡുകളുടെ വരുമാനം പരിശോധിക്കുമ്പോൾ, ഷവോമിയുടെ വരുമാനം 17 ശതമാനം കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം ഓപ്പോയ്‌ക്കും വിവോയ്‌ക്കും യഥാക്രമം 10 ശതമാനവും 11 ശതമാനവും ഇടിവ് ഉണ്ടായിട്ടുണ്ട്.

എൻട്രി, മിഡ് റേഞ്ച് വിഭാഗങ്ങളിലെ ഷിപ്പ്‌മെന്‍റുകളെ വില വർധനവ് ബാധിച്ചതാണ് ഇതിന് കാരണം. ഭാവിയിലും മെമ്മറി ക്ഷാമവും ഘടക ചെലവുകളും നിലനിൽക്കുമെന്ന് റിപ്പോർട്ട് പറയുന്നു. ഇത് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളെ വില വർധിപ്പിക്കാനും ഉയർന്ന മൂല്യമുള്ള ഉപകരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രേരിപ്പിക്കും. കയറ്റുമതി കൂടുതൽ സമ്മർദ്ദം നേരിടാൻ ഇത് കാരണമാക്കിയേക്കാം.

X
Top