ഇന്ധന ശേഖരം കണ്ടെത്താൻ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ 3ഡി സീസ്മിക് സര്‍വേ നടത്തുംകേരളത്തിന്റെ മെഡിക്കല്‍ ടൂറിസത്തിന് തിരിച്ചടിയായി പശ്ചിമേഷ്യന്‍ പ്രതിസന്ധിഇന്ത്യൻ മാമ്പഴങ്ങളുടെ കയറ്റുമതി ജപ്പാൻ നിരോധിച്ചു; അണുവിമുക്തമാക്കുന്നതിൽ ഗുരുതര വീഴ്ചവളർച്ചയിൽ റെക്കോർഡ് നേട്ടവുമായി എംഎസ്എംഇകൾഊർജ്ജ മേഖലയിൽ ഇന്ത്യയ്ക്ക് ചരിത്ര കുതിപ്പ്; 2026-ൽ നിക്ഷേപം റെക്കോർഡ് 170 ബില്യൺ ഡോളറിലെത്തും

600000 ബാരൽ ഇറാനിയൻ ക്രൂഡ് ഇന്ത്യയിലേക്ക്

7 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് ഇറാനിയൻ ക്രൂഡ് എത്തുന്നു. ഖാർഗ് ദ്വീപിൽ നിന്ന് 2026 മാർച്ച് 4ാം തിയ്യതി പുറപ്പെട്ട കപ്പലാണ് 600,000 ബാരൽ ക്രൂഡ് ഓയിലുമായി ഇന്ത്യൻ തീരമണയാൻ പോകുന്നത്. പശ്ചിമേഷ്യൻ യുദ്ധം കാരണം ഹോർമുസ് കടലിടുക്ക് തടസ്സപ്പെട്ടതിനാൽ ഇന്ത്യയിലേക്കുള്ള ഇന്ധന വരവ് കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ വലിയ തോതിൽ ഇറാൻ ക്രൂഡ് എത്തുന്നത് ഇന്ത്യയെ സംബന്ധിച്ച് ആശ്വാസകരമാണ്. ഇന്ധന ക്ഷാമം ഉണ്ടാകാതിരിക്കാനും ഈ ഭീമമായ ഇറക്കുമതി സഹായിച്ചേക്കും.

2019 മെയ് മാസത്തിന് ശേഷം ആദ്യമായിട്ടാണ് ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ സപ്ലൈ നടക്കുന്നത്. ലോഡ് ചെയ്ത ഇറാൻ ക്രൂഡിന് 1 മാസം മുമ്പ് ഏർപ്പെടുത്തിയ യു.എസ് വിലക്ക് ഇക്കഴിഞ്ഞ മാർച്ച് 21ന് പിൻവലിച്ചിരുന്നു. ആഗോള വിപണിയിൽ ക്രൂഡ് ലഭ്യത കുറഞ്ഞതും, ഇന്ധന വില പിടിവിട്ട് ഉയരുന്നതും കണക്കിലെടുത്താണ് യു.എസ് തീരുമാനം.

സമാനമായി റഷ്യൻ ഇന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കിലും യു.എസ് ഇളവ് നൽകിയിരുന്നു.
ഷിപ് ട്രാക്കിങ് പ്ലാറ്റ്ഫോമായ കെപ്ലർ നൽകുന്ന വിവരങ്ങൾ പ്രകാരം പിങ് ഷുൻ എന്ന ടാങ്കർ ഗുജറാത്തിലെ വാഡിനർ തുറമുഖം ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ഇറാന്റെ പ്രമുഖ എണ്ണകയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിൽ നിന്നാണ് ഈ കപ്പൽ എത്തുന്നത്. 2026 ഏപ്രിൽ 4ാം തിയ്യതിയോടെ ഈ ലോഡ് ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്.

ആഗോള ക്രൂഡ് ഓയിൽ നീക്കത്തിന്റെ 20-25% നടക്കുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. ഇത് ഇറാൻ ബ്ലോക്ക് ചെയ്തതാണ് ഇന്ത്യ ഉൾപ്പെടെ വൻ തോതിൽ ക്രൂഡ് ഇറക്കുമതി നടത്തുന്ന രാജ്യങ്ങൾക്ക് തിരിച്ചടിയായത്.

അതേ സമയം നയതന്ത്ര തലത്തിൽ ഇന്ത്യ ഇറാനുമായി നടത്തിയ ചർച്ചകൾ വിജയകമായിരുന്നു. ഇന്ത്യ അടക്കം 6 രാജ്യങ്ങളിലേക്കുള്ള എണ്ണക്കപ്പലുകൾക്കായി ഹോർമുസ് തുറന്നു കൊടുക്കുമെന്ന് കഴിഞ്ഞ വാരം ഇറാൻ അറിയിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷവും പ്രതിസന്ധി ഘട്ടത്തിൽ ക്രൂഡ് ഓയിൽ ഇവിടേക്ക് നൽകുന്നതിന് ഇറാനെ പ്രേരിപ്പിച്ചത് ഇന്ത്യയുമായുള്ള സൗഹൃദമാണെന്നും വിലയിരുത്തപ്പെടുന്നു.

അതേ സമയം പേയ്മെന്റ് മെക്കാനിസം സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. ഡോളർ മുതൽ യൂറോ വരെയുള്ള പേയ്മെന്റ് നടക്കുന്ന ഗ്ലോബൽ സ്വിഫ്റ്റ് ബാങ്കിങ് ശൃംഘലയിൽ ഇറാൻ ഉൾപ്പെട്ടിട്ടില്ല. പ്രീ സാങ്ഷൻസ് ഡീൽ പ്രകാരം രൂപയിൽ ഇടപാടുകൾ നടക്കാനാണ് സാധ്യത.

X
Top