ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆

ജിഎസ്ടി കൗൺസിൽ യോഗം ജൂലൈ 11ന്

ന്യൂഡൽഹി: അൻപതാമത് ജിഎസ്ടി കൗൺസിൽ യോഗം ജൂലൈ 11ന് ഡൽഹിയിൽ നടക്കും.

കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അധ്യക്ഷത വഹിക്കും.

ഓൺലൈൻ ഗെയിമിങ്ങിനുള്ള നികുതിയടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. മുൻ ജിഎസ്ടി കൗൺസിൽ യോഗങ്ങളിൽ പരിഗണിക്കാതെ മാറ്റിവച്ച വിഷയങ്ങളും വന്നേക്കും. അജൻഡ അന്തിമമാക്കിയിട്ടില്ല.

ഫെബ്രുവരി 18-നായിരുന്നു കഴിഞ്ഞയോഗം. ജി.എസ്.ടി. ട്രിബ്യൂണൽ രൂപവത്കരിക്കുന്നതടക്കം നിർണായക തീരുമാനം അതിൽ കൈക്കൊണ്ടിരുന്നു.

48-ാം യോഗം ഡിസംബർ 17-ന് വീഡിയോ കോൺഫറൻസിലൂടെയാണ് നടന്നത്. 2017 ജൂലായ്‌ ഒന്നിനാണ് രാജ്യത്ത് ചരക്കു-സേവന നികുതി നിലവിൽ വന്നത്.

X
Top