എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

രാജ്യത്തെ സ്റ്റീല്‍ ഉത്പാദനത്തില്‍ 5% വര്‍ധന

ഡെല്‍ഹി: രാജ്യത്തെ ക്രൂഡ് സ്റ്റീല്‍ ഉത്പാദനം നവംബറില്‍ അഞ്ച് ശതമാനം വര്‍ധിച്ച് 10.34 മില്യണ്‍ ടണ്ണായതായി സ്റ്റീല്‍മിന്റിന്റെ റിപ്പോര്‍ട്ട്. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ജെഎസ്പിഎല്‍, എഎംഎന്‍എസ് ഇന്ത്യ, ആര്‍എന്‍എല്‍ എന്നീ ആറ് നിര്‍മ്മാതാക്കള്‍ 6.28 മില്യണ്‍ ടണ്‍ സ്റ്റീല്‍ ഉത്പാദിപ്പിച്ചു.
ബാക്കിയുള്ള 4.06 മില്യണ്‍ ടണ്‍ സ്റ്റീല്‍ ഉത്പാദനം നടത്തിയത് സ്റ്റീല്‍ ഉത്പാദന രംഗത്തെ ദ്വിതീയ മേഖലയില്‍ നിന്നാണ്. മുന്‍ വര്‍ഷം നവംബറില്‍ 9.88 മില്യണ്‍ ടണ്ണായിരുന്നു സ്റ്റീല്‍ ഉത്പാദനം.
ഫിനിഷ്ഡ് സ്റ്റീലിന്റെ ഉത്പാദനം കഴിഞ്ഞ നവംബറിലെ 9.23 മെട്രിക് ടണ്ണില്‍ നിന്നും 3.41 ശതമാനം വര്‍ധിച്ച് 9.55 മെട്രിക് ടണ്ണായി. അലോയിയുടെ ഉപഭോഗം മുന്‍ വര്‍ഷത്തെ 8.52 മില്യണ്‍ ടണ്ണില്‍ നിന്നും 13.42 ശതമാനം ഉയര്‍ന്ന് 9.66 മില്യണ്‍ ടണ്ണായി.
ഫിനിഷ്ഡ് സ്റ്റീലിന്റെ ഇറക്കുമതി നവംബറില്‍ 0.31 മില്യണ്‍ ടണ്ണില്‍ നിന്നും ഇരട്ടിയായി 0.60 മില്യണ്‍ ടണ്ണായി. കയറ്റുമതി 53 ശതമാനം ഇടിഞ്ഞ് 0.72 മില്യണ്‍ ടണ്ണില്‍ നിന്നും 0.34 മില്യണ്‍ ടണ്ണിലേക്ക് എത്തിയെന്നും സ്റ്റീല്‍ മിന്റ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

X
Top