Alt Image
കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ ശക്തമായ വളർച്ച കൈവരിച്ചെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്ക് 200 കോടി അനുവദിക്കുമെന്ന് ധനമന്ത്രിസംസ്ഥാനത്തെ ദിവസ വേതന, കരാർ ജീവനക്കാരുടെ വേതനം 5% വർധിപ്പിച്ചുകേരളത്തിൽ സർക്കാർ കെട്ടിടം നിർമ്മിക്കാൻ ഇനി പൊതു നയംസാമ്പത്തിക സാക്ഷരത വളർത്താനുള്ള ബജറ്റ് നിർദ്ദേശം ഇങ്ങനെ

കോഫി ഡേ എന്റര്‍പ്രൈസസിന്റെ ഒന്നാംപാദ ഡിഫോള്‍ട്ട് 433.91 കോടി രൂപ

2024 ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പകളില്‍ കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡ് മൊത്തം 433.91 കോടി രൂപയുടെ വീഴ്ച വരുത്തി.

എന്‍സിഡികള്‍ ആയും എന്‍സിആര്‍പിഎസ് ആയും തിരിച്ചടക്കാനുള്ളതും ഇതില്‍ ഉള്‍പ്പെടുന്നു. പണലഭ്യത പ്രതിസന്ധി മൂലമാണ് കടം തിരിച്ചടയ്ക്കാന്‍ വൈകുന്നതെന്ന് കമ്പനി ഒരു റെഗുലേറ്ററി അപ്ഡേറ്റില്‍ അറിയിച്ചു.

മുന്‍ പാദങ്ങളിലും കമ്പനി സമാനമായ തുക റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഡിഫോള്‍ട്ട് തുകയില്‍ മാറ്റമില്ല. 2021 മുതല്‍ കമ്പനി പലിശ ചേര്‍ക്കാത്തതിനാലാണിത്.

വായ്പ നല്‍കുന്നവര്‍ക്ക് പലിശയും മുതലും തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍, കടം കൊടുത്ത ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ കമ്പനിക്ക് ‘ലോണ്‍ റീകോള്‍’ നോട്ടീസ് അയച്ചു. കൂടാതെ നിയമപരമായ തര്‍ക്കങ്ങളും ആരംഭിച്ചു.

2024 ജൂണ്‍ 30 വരെ ബാങ്കുകളില്‍ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള വായ്പകള്‍ അല്ലെങ്കില്‍ ക്യാഷ് ക്രെഡിറ്റ് പോലുള്ള റിവോള്‍വിംഗ് സൗകര്യങ്ങള്‍ എന്നിവയില്‍ പ്രധാന തുക അടച്ചതില്‍ 183.36 കോടി രൂപയുടെ വീഴ്ച സംഭവിച്ചതായി സിഡിഇഎല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൂടാതെ, മുകളില്‍ പറഞ്ഞ എല്ലാ വായ്പകളിലുമായി 5.78 കോടി രൂപയുടെ പലിശ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതായി സിഡിഇഎല്‍ അറിയിച്ചു.

X
Top