സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

സെപ്‌റ്റംബറില്‍ ഐപിഒ അപേക്ഷ നല്‍കിയത്‌ 41 കമ്പനികള്‍

മുംബൈ: സെക്യൂരിറ്റീസ്‌ ആന്റ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ (സെബി)യ്‌ക്ക്‌ മുമ്പാകെ ഐപിഒ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന്‌ കമ്പനികള്‍ തിരക്കു കൂട്ടുന്നു.

സെപ്‌റ്റംബറില്‍ 41 കമ്പനികളാണ്‌ ഐപിഒ നടത്തുന്നതിനായി വേണ്ട രേഖകള്‍ സമര്‍പ്പിച്ചത്‌. ഒരു മാസം ഇത്രയും ഐപിഒ അപേക്ഷകള്‍ സെബിക്ക്‌ മുന്നിലെത്തുന്നത്‌ ആദ്യമായാണ്‌. 15 അപേക്ഷകള്‍ സെപ്‌റ്റംബര്‍ 30ന്‌ ആണ്‌ ഫയല്‍ ചെയ്‌തത്‌.

ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തിലെ ഓഡിറ്റ്‌ ചെയ്‌ത റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്‌റ്റംബര്‍ 30 ആണെന്നതും രേഖകളുടെ സമര്‍പ്പണത്തില്‍ റെക്കോഡ്‌ സൃഷ്‌ടിക്കുന്നതിന്‌ കാരണമായി.

ഇതിന്‌ മുമ്പ്‌ ഒരു മാസം ഏറ്റവും കൂടുതല്‍ ഐപിഒ രേഖകള്‍ സമര്‍പ്പിക്കപ്പെട്ടത്‌ 2010 സെപ്‌റ്റംബറിലാണ്‌- 34 എണ്ണം. 2021 ഓഗസ്റ്റില്‍ 27 ഐപിഒ അപേക്ഷകള്‍ സെബിക്ക്‌ മുന്നിലെത്തി.

ഓഹരി വിപണിയിലേക്ക്‌ വന്‍തോതില്‍ നിക്ഷേപം എത്തുന്നതും ഐപിഒകള്‍ക്ക്‌ അസാധാരണമായ പ്രതികരണം നിക്ഷേപകരുടെ ഭാഗത്തു നിന്ന്‌ ലഭിക്കുന്നതും ഐപിഒ വിപണിയിലേക്ക്‌ കൂടുതല്‍ കമ്പനികളെത്തുന്നതിന്‌ കാരണമായിട്ടുണ്ട്‌.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള കാലയളവില്‍ 120 കമ്പനികളാണ്‌ ഐപിഒ അപേക്ഷ നല്‍കിയത്‌. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത്‌ 112 ആയിരുന്നു. 2022ലും 2021ലും യഥാക്രമം 89ഉം 126ഉം അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടു.

ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന്‌ മാസ കാലയളവില്‍ 30 കമ്പനികളാണ്‌ ഐപിഒ വഴി ധനം സമാഹരിക്കുന്നത്‌. ഒക്‌ടോബറിലും നവംബറിലുമായി മാത്രം പത്തില്‍ താഴെ കമ്പനികള്‍ മൊത്തം 60,000 കോടി രൂപ സമാഹരിക്കും.

X
Top