ഇന്ത്യയുടെ സ്വർണനികുതി ‘ഭീമ’മെന്ന് വേൾഡ് ഗോൾഡ് കൗൺസിൽഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്

ഏറ്റെടുക്കല്‍, ഫണ്ടിംഗ്, ലയനങ്ങളുള്‍പ്പടെയുള്ള ഡീലുകളിൽ 35 ശതമാനം കുറവ്

ന്യൂഡല്‍ഹി: 2023 ന്റെ ആദ്യ പാദത്തില്‍ ഇടപാടുകള്‍ 35 ശതമാനം കുറഞ്ഞ് 9.7 ബില്യണ്‍ ഡോളറിന്റേതായി. ലയനങ്ങള്‍, ഫണ്ടിംഗ്, ഏറ്റെടുക്കല്‍ തുടങ്ങിവ ഉള്‍പ്പടെയാണിത്. മൊത്തം 332 ഇടപാടുകളാണ് നടന്നത്.

ഡീല്‍ പ്രവര്‍ത്തനങ്ങളിലെ മൊത്തത്തിലുള്ള ഇടിവ് ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ഭയം സൃഷ്ടിക്കുന്നതായി വ്യവസായ റിപ്പോര്‍ട്ട് പറയുന്നു. ഗ്രാന്റ് തോണ്‍ടണ്‍ സമാഹരിച്ച ഡാറ്റ പ്രകാരം, മൊത്തം ഡീലുകളില്‍ പകുതിയിലധികവും എംആന്റ്എ (ലയനങ്ങളും ഏറ്റെടുക്കലുകളും) ആയിരുന്നു.

അളവ് തിരിച്ചുപറയുമ്പോള്‍, മൊത്തത്തിലുള്ള ഡീലുകള്‍ 46 ശതമാനം ഇടിഞ്ഞ് 332 ഇടപാടുകളായി. ഇടിവിന്റെ പ്രധാന കാരണം ഐപിഒ വിപണിയുടെ മയപ്പെടലാണ്. 2022 ലെ ഒന്നാം പാദത്തില്‍ 1 ബില്യണ്‍ ഡോളറുണ്ടായിരുന്ന ഐപിഒ വിപണി, നടപ്പ് വര്‍ഷം ഒന്നാം പാദത്തില്‍ 84.4 മില്യണ്‍ ഡോളറായി.

അതേസമയം ക്യുഐപി ഇനത്തില്‍ സ്‌പൈസ്‌ജെറ്റിന്റെ കാര്‍ഗോ, ലോജിസ്റ്റിക്‌സ് ബിസിനസ്സ് 301 ദശലക്ഷം ഡോളര്‍ സമാഹരിച്ചു.ഡാറ്റ പാറ്റേണ്‍സ് സമാഹരിച്ചത് 60 ദശലക്ഷം ഡോളര്‍. 2022 ലെ ഒന്നാം പാദത്തില്‍ മൊത്തം ക്യുഐപി 541 മില്യണ്‍ ഡോളറില്‍ താഴെയായിരുന്നു.

X
Top