സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

മൊബൈൽഫോൺ ഇറക്കുമതിയിൽ കുറവ്

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള മൊബൈൽഫോൺ ഇറക്കുമതി 2021-22ൽ 33 ശതമാനം കുറഞ്ഞു. ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ‘പ്രൊഡക്‌ഷൻ – ലിങ്ക്ഡ് ഇൻസെന്റീവ്” (പി.എൽ.ഐ) സ്കീമാണ് ഇറക്കുമതി കുറയ്ക്കാൻ സഹായകമായത്. ആഭ്യന്തര ഉത്‌പാദനം കഴിഞ്ഞവർഷം 26 ശതമാനം ഉയരുകയും ചെയ്‌തു.
ഇന്ത്യയുടെ മൊബൈൽഫോൺ ഇറക്കുമതിയിൽ 2020-21ൽ 64 ശതമാനവും ചൈനയിൽ നിന്നായിരുന്നു. കഴിഞ്ഞവർഷം ചൈനീസ് ഫോൺ ഇറക്കുമതി 60 ശതമാനത്തിലേക്ക് താഴ്‌ന്നു. വരുംവർഷങ്ങളിൽ ഇത് കൂടുതൽ താഴ്ന്നേക്കും. ഇന്ത്യയിൽ ഉത്‌പാദനം കൂടിയതോടെ, ഫോൺ നിർമ്മാണത്തിനും അസംബ്ളിംഗിനുമുള്ള അവശ്യഘടകങ്ങളുടെ ഇറക്കുമതി 27 ശതമാനം ഉയർന്നിട്ടുമുണ്ട്.
ആഗോള മൊബൈൽഫോൺ കയറ്റുമതിയിൽ 70 ശതമാനം വിഹിതവുമായി ചൈനയാണ് ഇപ്പോഴും ഒന്നാമത്. രണ്ടാമതുള്ള വിയറ്റ്‌നാമിന്റെ പങ്ക് 16 ശതമാനം മാത്രം.
ഇന്ത്യയുടെ പങ്ക് ആഗോള മൊബൈൽഫോൺ കയറ്റുമതിയിൽ ഒരു ശതമാനത്തോളമാണ്. 10,000 രൂപയ്ക്ക് താഴെ വിലയുള്ള ഫോണുകളാണ് ഇന്ത്യ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
ഏറ്റവുമധികം മൊബൈൽഫോൺ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ വിഹിതം:
 അമേരിക്ക : 20%
 ഹോങ്കോംഗ് : 15%
 ജപ്പാൻ : 6%
അമേരിക്കയിലേക്കുള്ള മൊത്തം ഇറക്കുമതിയുടെ 79 ശതമാനവും ചൈനയിൽ നിന്നാണ്. 16 ശതമാനം വിയറ്റ്‌നാമിൽ നിന്ന്. ലോകത്തെ മൊത്തം മൊബൈൽഫോൺ കയറ്റുമതിയിൽ 50 ശതമാനവും അമേരിക്ക, ഹോങ്കോംഗ്, ജപ്പാൻ, ജർമ്മനി, യു.എ.ഇ എന്നിവിടങ്ങളിലേക്കാണ്. ഇതിൽ മുഖ്യപങ്കും എത്തുന്നത് ചൈന, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്ന്.
കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിൽ നിന്നുള്ള മൊബൈൽഫോൺ കയറ്റുമതി 56 ശതമാനം വർദ്ധിച്ചുവെന്നാണ് റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ റിപ്പോർട്ട്. ആഭ്യന്തര ഉത്‌പാദനം 2024ഓടെ 4-4.5 ലക്ഷം കോടി രൂപ മൂല്യം കവിയുമെന്നും കയറ്റുമതിമൂല്യം 1-1.2 ലക്ഷം കോടി കടക്കുമെന്നും ക്രിസിൽ വിലയിരുത്തുന്നു.
 കഴിഞ്ഞവർഷം ഇന്ത്യയിൽ വിറ്റഴിഞ്ഞത് 2.5 ലക്ഷം കോടി രൂപയുടെ മൊബൈൽ ഫോണുകൾ.
 2017-22ൽ സ്മാർട്ട്ഫോൺ വില്പന 11.3 കോടിയിൽ നിന്ന് 16.1 കോടിയിലെത്തി.
 ഫീച്ചർഫോൺ വില്പന 14 കോടിയിൽ നിന്ന് 9 കോടിയിലേക്ക് താഴ്‌ന്നു.

X
Top