ഇൻഷുറൻസ് മേഖലയിൽ വൻ കുതിപ്പ്; പുതിയ പ്രീമിയം വരുമാനത്തിൽ 15.7 ശതമാനം വർധനപെട്രോളിൽ 85% എഥനോൾ ചേർക്കാനുള്ള കരട് നിയമം ഉടൻ പ്രബല്യത്തിലായേക്കുംപശ്ചിമേഷ്യൻ യുദ്ധം: കേരളത്തിലേക്കുള്ള ഗൾഫ് പണമൊഴുക്കിൽ കനത്ത ഇടിവ്കൊള്ള തുടർന്ന് വിമാനക്കമ്പനികൾഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതിയിൽ റെക്കോർഡ്

ഇന്ത്യയില്‍ 6G നെറ്റ്‌വര്‍ക്ക് വരുന്നു; പുതുക്കിയ ഷെഡ്യൂളുമായി കേന്ദ്രം

ന്യൂഡൽഹി: ടെലികോം സാങ്കേതിക വിദ്യയില്‍ ഒരുപടി കൂടി മുന്നോട്ടുപോകാന്‍ ഉറച്ച് ഇന്ത്യ. ടെലികോം സാങ്കേതിക വിദ്യയില്‍ ആഗോള ലീഡര്‍ ആകുക തന്നെയാണ് ലക്ഷ്യം. മുന്‍നിര സമ്പദ്‌വ്യവസ്ഥകള്‍ 5ജിയുടെ വികാസം ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ത്യ 6ജിയിലേയ്ക്ക് കടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ആഗോള ടെലികോം മാനദണ്ഡ ക്രമീകരണത്തില്‍ ഇന്ത്യയുടെ പങ്ക് വര്‍ധിപ്പിക്കുക, തദ്ദേശീയ നവീകരണം ശക്തിപ്പെടുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. ഇതിനായി 6ജി പോലുള്ള അടുത്ത തലമുറ സാങ്കേതികവിദ്യകളെ പരിപോക്ഷിപ്പിക്കുന്നതിനായി, 203 കോടി രൂപയുടെ പുതുക്കിയ സാങ്കേതിക വികസന, നിക്ഷേപ പ്രോത്സാഹന (TDIP) ചട്ടക്കൂട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 2026- 31 വര്‍ഷത്തേയ്ക്കുള്ള പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്.

കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ എം. സിന്ധ്യയാണ് പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. കേവലമൊരു സാങ്കേതിക പങ്കാളി എന്നതില്‍ നിന്ന് ഇന്ത്യയെ ഒരു ആഗോള മാനദണ്ഡ നിര്‍മ്മാതാവ് എന്ന നിലയിലേയ്ക്ക് ഉയര്‍ത്തുന്നതിനുള്ള തന്ത്രപരമായ ചുവടുവയപ്പു കൂടിയാണ് 6ജി. 5ജി സാങ്കേതിക വിദ്യയില്‍ ഇന്ത്യ വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.

ടാറ്റയുടെ ടിസിഎസും, പൊതുമേഖല ടെലികോം കമ്പനി ബിഎസ്എന്‍എല്ലും തദ്ദേശിയമായ വികസിപ്പിച്ച 5ജി നെറ്റവര്‍ക്ക് ചട്ടക്കൂട് ശക്തമാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 4ജിയില്‍ പ്രവര്‍ത്തിക്കുന്ന ബിഎസ്എന്‍എല്‍ ടവറുകളെ കേവലം ഒരു അപ്‌ഡേറ്റ് കൊണ്ട് 5ജിയിലേയ്ക്ക് ഉയര്‍ത്താന്‍ ടിസിഎസിനു കഴിയും.

ടെലികമ്മ്യൂണിക്കേഷന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഡെവലപ്‌മെന്റ് സൊസൈറ്റി ഇന്ത്യ, ടെലികോം സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ് ഇന്ത്യ, ടെലികമ്മ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ പ്രധാന ഏജന്‍സികള്‍ വഴി പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ടെലികോം ടെക്‌നോളജി ഡെവലപ്‌മെന്റ് ഫണ്ട്, ഭാരത് 6ജി മിഷന്‍ തുടങ്ങിയ പദ്ധതികളുമായി ചേര്‍ന്നാകും പുതിയ പദ്ധതി പ്രവര്‍ത്തിക്കുക.

പുതുക്കിയ സാങ്കേതിക വികസന, നിക്ഷേപ പ്രോത്സാഹന പദ്ധതി ഇന്ത്യന്‍ പങ്കാളികള്‍ക്ക്, ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍, 3GPP, oneM2M തുടങ്ങിയ അഗോള ടെലികോം പ്ലാറ്റ്ഫോമുകളുമായി സജീവമായി പ്രവര്‍ത്തിക്കാന്‍ ധനസഹായം നല്‍കും.

ആഗോളതലത്തിലെ മീറ്റിംഗുകള്‍, സാങ്കേതിക സംഭാവന സമര്‍പ്പിക്കല്‍, പഠന ഗ്രൂപ്പുകളിലെ നേതൃത്വപരമായ റോളുകള്‍, ഇന്ത്യയില്‍ അന്താരാഷ്ട്ര സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ പരിപാടികള്‍ സംഘടിപ്പിക്കല്‍ തുടങ്ങിയ നടപടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന തരത്തിലാണ് പദ്ധതി.

5ജി അഡ്വാന്‍സ്ഡ്, 6ജി പോലുള്ള ഭാവി ആശയവിനിമയ സംവിധാനങ്ങളെ തദ്ദേശിയമായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഈ സമയത്ത് ആഗോള സ്ഥാപനങ്ങളുമായി സുസ്ഥിരമായ ഇടപെടല്‍ സാധ്യമാകുന്നത് വലിയ നേട്ടമാകുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. ബൗദ്ധിക സ്വത്തവകാശങ്ങള്‍, കയറ്റുമതി സാധ്യത എന്നിവ വര്‍ധിപ്പിക്കുന്നതിനൊപ്പം ഇന്ത്യന്‍ സാങ്കേതികവിദ്യ ആഗോള നിലവാരം പുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കാനും പദ്ധതി വഴി സാധിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.

പദ്ധതിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനായി സ്റ്റാര്‍ട്ടപ്പുകള്‍, എംഎസ്എംഇകള്‍, അക്കാദമിക്- ഗവേഷണ സ്ഥാപനങ്ങള്‍, ടെലികോം ഓപ്പറേറ്റര്‍മാര്‍, വ്യവസായ പങ്കാളികള്‍ എന്നിവരെ ഉള്‍പ്പെടുത്താനുള്ള പരിഷ്‌കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കുന്നുണ്ട്. പദ്ധതി ഇന്ത്യയുടെ നവീകരണ ആവാസവ്യവസ്ഥയ്ക്ക് കൂടുതല്‍ ശക്തിപകരുമെന്നും വിലയിരുത്തപ്പെടുന്നു.

സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ നീക്കങ്ങള്‍ക്കു പുറമേ ഗവേഷണത്തിനും, വാണിജ്യ വിന്യാസത്തിനും ഇടയിലുള്ള വിടവ് നികത്താന്‍ സഹായിക്കുന്ന പൈലറ്റ് പ്രോജക്ടുകള്‍, ആശയങ്ങള്‍, സാങ്കേതിക പ്രകടനങ്ങള്‍ എന്നിവയേയും പദ്ധതി പിന്തുണയ്ക്കും.

X
Top