ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

പാലക്കാട്  മൂന്ന് വര്‍ഷത്തിനിടെ ആരംഭിച്ചത്  31,401 സംരംഭങ്ങള്‍

. ജില്ലയിൽ 1888.63 കോടി രൂപയുടെ നിക്ഷേപം

പാലക്കാട്: വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതിയിലൂടെ ജില്ലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആരംഭിച്ചത് 31,401 സംരംഭങ്ങള്‍. 2022-2023 സാമ്പത്തിക വര്‍ഷത്തിലാണ് ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയ്ക്ക് തുടക്കമിട്ടത്. 2025 വരെ ആരംഭിച്ച സംരംഭങ്ങളിലൂടെ 1888.63 കോടിയുടെ നിക്ഷേപമാണുണ്ടായത്. കുടുംബശ്രീ-സഹകരണ-കൃഷി-ഫിഷറീസ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പദ്ധതി നടപ്പാക്കുന്നത്. 2022-2023 സാമ്പത്തിക വര്‍ഷം 12557 സംരംഭങ്ങളും, 2023-2024 കാലഘട്ടത്തില്‍ 9323 സംരംഭങ്ങളും, 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ 9521 സംരംഭങ്ങളുമാണ് ജില്ലയിലെ അഞ്ച് താലൂക്ക് വ്യവസായ കേന്ദ്രങ്ങള്‍ക്ക് കീഴില്‍ ആരംഭിച്ചത്.

സംരംഭക വര്‍ഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ താലൂക്ക് വ്യവസായ കേന്ദ്രങ്ങള്‍ക്ക് കീഴില്‍ ആരംഭിച്ച സംരംഭങ്ങളുടെ വിവരങ്ങള്‍

(2022-2023):
• ചിറ്റൂര്‍: 2,663 സംരംഭങ്ങള്‍, 5,646 തൊഴിലവസരങ്ങള്‍, 96.82 കോടി രൂപയുടെ നിക്ഷേപം
• ആലത്തൂര്‍: 1,824 സംരംഭങ്ങള്‍, 3,745 തൊഴിലവസരങ്ങള്‍, 73.74 കോടി രൂപയുടെ നിക്ഷേപം
• മണ്ണാര്‍ക്കാട്: 1,650 സംരംഭങ്ങള്‍, 3,430 തൊഴിലവസരങ്ങള്‍, 91.82 കോടി രൂപയുടെ നിക്ഷേപം
• ഒറ്റപ്പാലം: 4,089 സംരംഭങ്ങള്‍, 9,404 തൊഴിലവസരങ്ങള്‍, 264.65 കോടി രൂപയുടെ നിക്ഷേപം
• പാലക്കാട്: 2,331 സംരംഭങ്ങള്‍, 5,504 തൊഴിലവസരങ്ങള്‍, 147.52 കോടി രൂപയുടെ നിക്ഷേപം

 (2023-2024):

• ചിറ്റൂര്‍: 1,897 സംരംഭങ്ങള്‍, 3,754 തൊഴിലവസരങ്ങള്‍, 97.59 കോടി രൂപയുടെ നിക്ഷേപം
• ആലത്തൂര്‍: 1,416 സംരംഭങ്ങള്‍, 3,369 തൊഴിലവസരങ്ങള്‍, 132 കോടി രൂപയുടെ നിക്ഷേപം
• മണ്ണാര്‍ക്കാട്: 1,159 സംരംഭങ്ങള്‍, 2,236 തൊഴിലവസരങ്ങള്‍, 67.86 കോടി രൂപയുടെ നിക്ഷേപം
• ഒറ്റപ്പാലം: 3,149 സംരംഭങ്ങള്‍, 6,628 തൊഴിലവസരങ്ങള്‍, 178.61 കോടി രൂപയുടെ നിക്ഷേപം
• പാലക്കാട്: 1,702 സംരംഭങ്ങള്‍, 4,378 തൊഴിലവസരങ്ങള്‍, 140.92 കോടി രൂപയുടെ നിക്ഷേപം

 (2024-2025):

• ചിറ്റൂര്‍: 1,951 സംരംഭങ്ങള്‍, 3,920 തൊഴിലവസരങ്ങള്‍, 140.37 കോടി രൂപയുടെ നിക്ഷേപം
• ആലത്തൂര്‍: 1,471 സംരംഭങ്ങള്‍, 2,981 തൊഴിലവസരങ്ങള്‍, 81.86 കോടി രൂപയുടെ നിക്ഷേപം
• മണ്ണാര്‍ക്കാട്: 1,068 സംരംഭങ്ങള്‍, 2,106 തൊഴിലവസരങ്ങള്‍, 59.24 കോടി രൂപയുടെ നിക്ഷേപം
• ഒറ്റപ്പാലം: 3,282 സംരംഭങ്ങള്‍, 7,085 തൊഴിലവസരങ്ങള്‍, 177.13 കോടി രൂപയുടെ നിക്ഷേപം
• പാലക്കാട്: 1,803 സംരംഭങ്ങള്‍, 4,900 തൊഴിലവസരങ്ങള്‍, 138.5 കോടി രൂപയുടെ നിക്ഷേപം

X
Top