തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

രാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ 3.1 ശതമാനം വർദ്ധന

കൊച്ചി: സെപ്‌തംബറിൽ ഇന്ത്യയിലെ വ്യാവസായിക ഉത്‌പാദന സൂചിക 3.1 ശതമാനം വളർച്ച നേടി. മാനുഫാക്‌ചറിംഗ് രംഗത്തെ ഉണർവാണ് അനുകൂലമായത്.

ആഗസ്‌റ്റിൽ വ്യാവസായിക ഉത്പാദന സൂചിക നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയിരുന്നു. വൈദ്യുതി ഉത്‌പാദനം 0.5 ശതമാനവും ഖനനം 0.2 ശതമാനവും മെച്ചപ്പെട്ടു.

വ്യാവസായിക ഉത്പാദനം പ്രതീക്ഷിച്ച വളർച്ച നേടാതിരുന്നതിനൊപ്പം ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം കുത്തനെ ഉയർന്നതും സാമ്പത്തിക മേഖലയ്ക്ക് വലിയ തിരിച്ചടിയാകും.

വിലക്കയറ്റം നേരിടുന്നതിനായി ഇതോടെ ഡിസംബറിലെ ധന നയത്തിലും റിസർവ് ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്താൻ തയ്യാറാവില്ലെന്നാണ് വിലയിരുത്തുന്നത്.

X
Top