Alt Image
6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆

ആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%

ന്യൂഡൽഹി: ഇന്ത്യയിലെ ആഡംബര ഹോട്ടലിൽ ഒരു ദിവസം താമസിക്കാൻ ശരാശരി 7400 രൂപ. രാജ്യത്തെ ആഡംബര ഹോട്ടൽ മുറികളുടെ ശരാശരി ദിവസ വാടക കഴിഞ്ഞ വർഷത്തെക്കാൾ 15% ഉയർന്നു.

6400 മുതൽ 6500 വരെയായിരുന്നു കഴിഞ്ഞ വർഷത്തെ ശരാശരി നിരക്ക്. ക്രിസ്മസ് അവധിയായതോടെ ഒരു ദിവസം 7 ലക്ഷം രൂപവരെ ചാർജ് ചെയ്യുന്ന ആഡംബര ഹോട്ടലുകളുണ്ടെന്നും ഈസി മൈ ട്രിപ് പുറത്തുവിട്ട കണക്കുകൾ പറയുന്നു.

അമേരിക്കയിലെ ആഡംബര ഹോട്ടലിൽ ഒരു ദിവസത്തെ ശരാശരി നിരക്ക് 12,500 മുതൽ 16,700 രൂപ വരെയാണ്.കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവുമധികം നിരക്ക് ഈടാക്കുന്നത് ഗോവ, ഡൽഹി, ജയ്പുർ, ഉദയ്പുർ എന്നീ നഗരങ്ങളിലാണ്.

കോവിഡ് കാലത്തിനുശേഷം ഹോട്ടൽ നിരക്കുകളിൽ 40% വർധനയുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.

X
Top