ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

13-ാമത് ഫുഡെക്‌സ് ആഗസ്റ്റ് അവസാനം ബാംഗ്ലൂരില്‍

കൊച്ചി: ഇന്ത്യയെ ആഗോള ഫുഡ് ബാസ്‌ക്കറ്റ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 13-ാമത് ഫുഡെക്‌സ് ബാംഗ്ലൂരില്‍ അരങ്ങേറും. മീഡിയ ടുഡേ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഫുഡെക്‌സ് ആഗസ്റ്റ് 26,27,28 തീയതികളില്‍ ബാംഗ്ലൂര്‍ ബിഐഇസിയിലാണ് നടക്കുക.
12-ാമത് ഫുഡെക്‌സ് പതിപ്പിന് വന്‍ പ്രതികരണമാണ് ലഭിച്ചത്. ഭക്ഷ്യ ഉല്പന്നങ്ങള്‍, ഫുഡ് റീട്ടെയിലിങ്ങ്, പ്രോസസിങ്ങ്, പാക്കേജിംഗ്, സ്റ്റോറേജ് വെയര്‍ ഹൗസിങ്ങ് സാങ്കേതിക വിദ്യ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ പ്രദര്‍ശനത്തിനെത്തും.
ഇന്ത്യയെ ആഗോള ഫുഡ് ബാസ്‌ക്കറ്റ് ആക്കി മാറ്റാനുള്ള അനന്ത സാധ്യതകള്‍ ഫുഡെക്‌സ് കണ്ടെത്തുമെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ എസ് ജാഫര്‍ നഖ് വി പറഞ്ഞു.
300 പ്രദര്‍ശകര്‍ തങ്ങളുടെ ഉല്പന്നങ്ങള്‍ ഡിസ്‌പ്ലേ ചെയ്യും. 20,000 സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. ഗ്രെയിന്‍ ടെക് ഇന്ത്യ, ഡേയറി ടെക് ഇന്ത്യ എന്നിവയുടെ സാന്നിധ്യം സന്ദര്‍ശകരടെയും ഉല്പന്ന പ്രദര്‍ശകരുടെയും ശ്രദ്ധയാകര്‍ഷിക്കും.
ഉല്പാദകര്‍ തങ്ങളുടെ സാങ്കേതിക വിദ്യ അവതരിപ്പിക്കും. ഭക്ഷ്യ കയറ്റുമതിയായിരിക്കും പ്രധാന വിഷയം. ഫുഡെക്‌സിനോടനുബന്ധിച്ച്, അഗ്രി ടെക് ഇന്ത്യ, ഇന്റര്‍ നാഷണല്‍ പൗള്‍ട്രി ആന്‍ഡ് ലൈവ് സ്റ്റോക്ക് എക്‌സ് പോ തുടങ്ങി നിരവധി എക്‌സിബിഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്.
കാര്‍ഷിക സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഇറക്കുമതി- കയറ്റുമതിക്കാര്‍ തുടങ്ങി നിരവധി സംരംഭകരും പ്രദര്‍ശനത്തിനെത്തും.

X
Top