വ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻആറാം തലമുറ യുദ്ധവിമാന നിർമാണം: ഇന്ത്യയും ഫ്രാൻസും കൈകോർക്കാൻ സാധ്യതക്രൂഡോയിൽ ശേഖരം വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ

ഡോളറിനെതിരെ രൂപ ദുര്‍ബലമായി

മുംബൈ: ബ്രിക്‌സ് രാജ്യങ്ങള്‍ക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് തൊടുത്തുവിട്ട തീരുവ ഭീഷണി ഇന്ത്യന്‍ രൂപയെ ദുര്‍ബലമാക്കി. 47 പൈസ ഇടിഞ്ഞ് 85.86 ലെവലിലായിരുന്നു ക്ലോസിംഗ്. ജൂണ്‍ 13 ന് ശേഷമുള്ള മോശം പ്രകടനമാണിത്.

ഇന്‍ട്രാഡേ കുറവായ 86 ല്‍ എത്തിയ ശേഷം ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ഇടപെടലിനെ തുടര്‍ന്ന് രൂപ സ്ഥിതി മെച്ചപ്പെടുത്തുകയായിരുന്നു.

ഡോളറിനെതിരെ 85.53 ലെവലിലാണ് രൂപ വ്യാപാരം തുടങ്ങിയത്. പിന്നീട് 86.03 വരെ താഴ്‌ന്നെങ്കിലും 85.87 ല്‍ നില മെച്ചപ്പെടുത്തി. കഴിഞ്ഞദിവസത്തെ ക്ലോസിംഗിനെ അപേക്ഷിച്ച് 47 പൈസ നഷ്ടത്തിലായിരുന്നു ക്ലോസിംഗ്.

യുഎസ് ട്രേഡ് ഡീലിലെ അനിശ്ചിതത്വം കാരണം ഡോളര്‍ ശക്തിപ്പെട്ടതും ബ്രിക്‌സ് രാജ്യങ്ങള്‍ക്കെതിരായ താരിഫ് ഭീഷണിയുമാണ് രൂപയെ ദുര്‍ബലമാക്കിയതെന്ന് വിദഗ്ധര്‍ പറയുന്നു. ട്രമ്പിന്റെ 90 ദിന താരിഫ് ഇളവ് അവസാനിക്കാനിരിക്കെ കാര്യമായ വ്യാപാര ഉടമ്പടികളൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ല.

വരും ദിവസങ്ങളില്‍ 86.05 വരെ ഇടിയാനുള്ള സാധ്യതയാണ് വിദഗ്ധര്‍ കാണുന്നത്.

X
Top