100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ടിസിഎസ് ഒന്നാംപാദ ഫലപ്രഖ്യാപനം: അറ്റാദായം 6 ശതമാനമുയര്‍ന്ന് 12740 കോടി രൂപ

മുംബൈ: ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടിരിക്കയാണ് ഇന്ത്യന്‍ ഐടി ഭീമന്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. 12,760 കോടി രൂപയാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്ത ഏകീകൃത അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 6 ശതമാനം കൂടുതലാണിത്.

വരുമാനം അതേസമയം മുന്‍പാദത്തെ അപേക്ഷിച്ച് 1.6 ശതമാനം ഇടിവ് നേരിട്ടു. 63437 കോടി രൂപയാണ് കമ്പനി ഒന്നാംപാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത വരുമാനം. ഇത് അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണ്.

അറ്റാദായം അതേസമയം പ്രതീക്ഷയെ മറികടക്കുന്നതായി.

ഓഹരിയൊന്നിന് ഒരു രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനി ഓഹരി 0.33 ശതമാനം ഉയര്‍ന്ന് 3395 രൂപയിലാണ് ക്ലോസ് ചെയ്തത്.

X
Top