രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

അറ്റാദായത്തില്‍ 10 ശതമാനം ഇടിവ് രേഖപ്പെടുത്തി എച്ച്‌സിഎല്‍, ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടു

മുംബൈ: ഐടി സേവന ദാതാക്കളായ എച്ച്‌സിഎല്‍ ടെക്ക് തിങ്കളാഴ്ച ഒന്നാംപാദ പ്രവര്‍ത്തനഫലങ്ങള്‍ പ്രഖ്യാപിച്ചു. മൊത്തം അറ്റാദായം 10 ശതമാനം താഴ്ന്ന് 3843 കോടി രൂപയാണ്. ഭൗമരാഷ്ട്രീയ പ്രതിസന്ധികാരണമുള്ള ഡിമാന്റ് ഇടിവ് കമ്പനി പ്രകടനത്തെ ബാധിക്കുകയായിരുന്നു.

പ്രവര്‍ത്തനവരുമാനത്തില്‍ 8 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. 28057 കോടി രൂപയാണ് പ്രവര്‍ത്തന വരുമാനം. കഴിഞ്ഞവര്‍ഷമിത് 30349 കോടി രൂപയായിരുന്നു.

ഓപ്പറേറ്റിംഗ് മാര്‍ജിന്‍ തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 16.3 ശതമാനവും തുടര്‍ച്ചയായി നോക്കുമ്പോള്‍ 160 ബേസിസ് പോയിന്റും കുറവ് വന്നു.

2026 സാമ്പത്തികവര്‍ഷത്തെ വരുമാന വളര്‍ച്ച 3-5 ശതമാനമായി കമ്പനി നിജപ്പടുത്തിയിട്ടുണ്ട്. കഴിഞ്ഞപാദത്തിലിത് 2-5 ശതമാനമായിരുന്നു. കമ്പനിയുടെ നിലവിലെ ഇടപാടുകള്‍ 1.81 ബില്യണ്‍ ഡോളറിന്റേതായി. കഴിഞ്ഞ പാദത്തില്‍ ഇത് 3 ബില്യണ്‍ ഡോളറായിരുന്നു.

ഓഹരിയൊന്നിന് 12 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു. 2.75 ശതമാനം ഇടിവ് നേരിട്ട് 1575.30 രൂപയിലാണ് നിലവില്‍ ഓഹരിയുള്ളത്.

X
Top