തൊഴിൽ മേഖലയിൽ കേരളത്തിന് നിർണായക നേട്ടം; അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തെ പ്രൊഫഷണൽ തൊഴിലവസരങ്ങളിൽ 172% വളർച്ചപശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിപെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാരരണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർകേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍

നിഫ്റ്റി 25430 ന് അരികെ, സെന്‍സെക്‌സിന് നഷ്ടം 0.15%

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് വ്യാഴാഴ്ച നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 118.73 പോയിന്റ് അഥവാ 0.14 ശതമാനം ഇടിഞ്ഞ് 83417.35 ലെവലിലും നിഫ്റ്റി 40.80 പോയിന്റ് അഥവാ 0.16 ശതമാനം ഇടിഞ്ഞ് 25435.30 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1791 ഓഹരികള്‍ മുന്നേറുമ്പോള്‍ 1256 ഓഹരികള്‍ ഇടിവ് നേരിടുന്നു.

150 ഓഹരികളുടെ വിലയില്‍ മാറ്റമില്ല. ടാറ്റ സ്റ്റീല്‍, ശ്രീരാം ഫിനാന്‍സ്, പവര്‍ഗ്രിഡ് കോര്‍പറേഷന്‍, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികളാണ് നേട്ടത്തില്‍ മുന്നില്‍. ഡോ റെഡ്ഡീസ് ലാബ്‌സ്, വിപ്രോ, സിപ്ല,ടാറ്റ മോട്ടോഴ്‌സ്, ടിസിഎസ് എന്നിവ കനത്ത നഷ്ടം നേരിട്ടു.

ബിഎസ്ഇ സ്‌മോള്‍ക്യാപ്, മിഡ്ക്യാപ് സൂചികകള്‍ നേട്ടത്തിലാണ്. സെക്ടറല്‍ സൂചികകളില്‍ ഐടി 0.5 ശതമാനം ഇടിവ് നേരിടുമ്പോള്‍ ലോഹം, റിയാലിറ്റി എന്നിവ 0.5 ശതമാനം ഉയര്‍ന്നു.

X
Top