പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

സജീവമായി ഇന്ത്യൻ ഐപിഒ വിപണി

കൊച്ചി: ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെയിലും ഇന്ത്യയിലെ പ്രാരംഭ ഓഹരി വില്‍പ്പന(ഐ.പി.ഒ) രംഗത്ത് മികച്ച ഉണർവ് തുടരുന്നു.

നടപ്പു വാരം ഏഴ് കമ്പനികളുടെ ഓഹരി വില്‍പ്പന മെയിൻ ബോർഡിലും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വിഭാഗത്തിലുമായി നടക്കും. ഓഹരി വില്‍പ്പനയിലൂടെ 20,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്.

എൻജിനിയറിംഗ്, ഫാർമസ്യൂട്ടിക്കല്‍, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ മേഖലകളിലെ കമ്പനികളാണ് ഐ.പി.ഒയ്ക്ക് ഒരുങ്ങുന്നത്. പവറിക്ക, അമീർചന്ദ് ജഗദീഷ് കുമാർ(എക്‌സ്‌പോർട്ട്‌സ്), സായ് പേരന്റേരിയല്‍, ഹൈനെസ് മൈക്രോ ഇലക്‌ട്രോണിക്സ് എന്നിവയുടെ ഓഹരി വില്‍പ്പനയ്ക്ക് നാളെ തുടക്കമാകും.

സെക്കൻഡറി വിപണി കടുത്ത സമ്മർദ്ദം നേരിടുമ്പോഴും ഐ.പി.ഒ നിക്ഷേപങ്ങള്‍ക്ക് പ്രിയമേറുകയാണ്.

X
Top