പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

ട്രൂഹോം ഫിനാന്‍സ് ഐപിഒയ്ക്ക്

കൊച്ചി: ശ്രീറാം ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന ട്രൂഹോം ഫിനാന്‍സ് ലിമിറ്റഡ് പ്രാഥമിക പൊതു ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാരംഭ രേഖകള്‍് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

ശ്രീറാം ഫിനാന്‍സ് ലിമിറ്റഡിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായിരുന്ന ശ്രീറാം ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിനെ 2024 ഡിസംബറിലാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ഗ് പിന്‍കസ് ഏറ്റെടുത്തത്.

ഐപിഒയിലൂടെ 3000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പത്ത് രൂപ മുഖവിലയുള്ള 1500 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടറുടെ 1500 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ഐഐഎഫ്എല്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്, ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ് എന്നിവയാണ് ഇഷ്യുവിന്‍റെ ബാങ്കര്‍മാര്‍.

X
Top