തൊഴിൽ മേഖലയിൽ കേരളത്തിന് നിർണായക നേട്ടം; അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തെ പ്രൊഫഷണൽ തൊഴിലവസരങ്ങളിൽ 172% വളർച്ചപശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിപെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാരരണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർകേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍

ട്രാവല്‍ ഫുഡ് സര്‍വീസസ് ഐപിഒയ്ക്ക് അവസാന ദിവസം 1.34 മടങ്ങ് അധികം സബസ്‌ക്രിപ്ഷന്‍

മുംബൈ: ട്രാവല്‍ ഫുഡ് സര്‍വീസസിന്റെ ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്) അവസാന ദിവസമായ ബുധനാഴ്ച 1.34 മടങ്ങ് അധികം സബ്്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. 1.34 കോടി ഓഹരികള്‍ക്ക് 1.79 കോടിയൂടെ സബ്‌സ്‌ക്രിപ്ഷനാണ് ലഭിച്ചത്. ചെറുകിട നിക്ഷേപകര്‍ക്കായി നീക്കിവച്ച ഓഹരികളുടെ 40 ശതമാനം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടപ്പോള്‍ സ്ഥാപനേതര നിക്ഷേപകര്‍ 59 ശതമാനവും ക്വാളിഫൈഡ് നിക്ഷേപ സ്ഥാപനങ്ങള്‍ (ക്യുഐബി) 3.53 മടങ്ങ് അധികവും ഓഹരികള്‍ക്ക് അപേക്ഷ നല്‍കി.

1045-1100 രൂപയായിരുന്നു പ്രൈസ്ബാന്റ്. ഐപിഒയ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്നും 600 കോടി രൂപ സമാഹരിക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു.ജൂലൈ 14 നാണ് കമ്പനി ഓഹരികള്‍ ലിസ്റ്റ് ചെയ്യുക. അലോട്ട്‌മെന്റ് ജൂലൈ 10 ന്. ഗ്രേ മാര്‍ക്കറ്റില്‍ കമ്പനി ഓഹരി വില സ്ഥിരമായി തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യയിലെയും മലേഷ്യയിലേയും വിമാനത്താവളങ്ങളിലുടനീളം അതിവേഗ സര്‍വീസ് റെസ്‌റ്റോറന്റുകള്‍ നടത്തുന്ന കമ്പനിയാണ് ട്രാവല്‍ ഫുഡ് സര്‍വീസസ്.
2009 ലാണ് കമ്പനി അതിവേഗ റെസ്റ്റോറന്റ് സര്‍വീസ് ഔട്ട്‌ലെറ്റ് തുടങ്ങുന്നത്. എസ്എസ്പി ഗ്രൂപ്പ് പിഎല്‍സി (എസ്എസ്പി), അനുബന്ധ സ്ഥാപനങ്ങളായ എസ്എസ്പി ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്, എസ്എസ്പി ഫിനാന്‍സിംഗ് ലിമിറ്റഡ്, എസ്എസ്പി ഏഷ്യ പസഫിക് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്,കപൂര്‍ ഫാമിലി ട്രസ്റ്റ്,വരുണ്‍ കപൂര്‍, കരണ്‍ കപൂര്‍ എന്നിവരാണ് പ്രമോട്ടര്‍മാര്‍.

X
Top