പിഎഫ് തുക ജനുവരി മുതല്‍ എടിഎമ്മിലൂടെ പിന്‍വലിക്കാംപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് 105.2 ഏക്കർ; ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപഗോതമ്പ് സംഭരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കിസ്ഥിരതയിലൂന്നിയ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്: സഞ്ജയ് മൽഹോത്രസിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറും

പ്ലാറ്റ്‌ഫോം ഫീസ് വീണ്ടും വർധിപ്പിച്ച് സൊമാറ്റോ

ൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകൾ വളരെ ചുരുങ്ങിയ സമയം കൊണ്ട് രാജ്യത്ത് ഒരു ഭക്ഷ്യസംസ്‌കാരത്തിനു വഴിവച്ചുവെന്നതിൽ തർക്കമില്ല.

മുമ്പ് പുറത്തുപോകുമ്പോൾ പോലും വീട്ടിൽ നിന്ന് ഭക്ഷണം ഉണ്ടാക്കി കൊണ്ടുപോയിരുന്നവർ പോലും ഇന്ന് വീട്ടിലിരിക്കുമ്പോൾ പോലും ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യുന്നു. ഇന്ത്യൻ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളിൽ പ്രമുഖരാണ് സൊമാറ്റോ.

ഓഫറുകൾ കൊണ്ട് ഒട്ടന്നവധി ഉപയോക്താക്കളെ സൃഷ്ടിക്കാൻ സൊമാറ്റോയ്ക്ക് സാധിച്ചിട്ടുണ്ട്.
എന്നാൽ ഇത്തരം സൊമാറ്റോ ആരാധകരെ വിഷമിക്കുപ്പിക്കുന്ന ഒരു വാർത്തയാണ് നിലവിലുള്ളത്.

കമ്പനി തങ്ങളുടെ പ്ലാറ്റ്‌ഫോം നിരക്ക് ഉയർത്തിയിരിക്കുകയാണ്. ഫുഡ് ഓർഡർ ചെയ്യാൻ തങ്ങളുടെ ആപ്പ് ഉപയോഗിക്കുന്നതിന് കമ്പനി ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്ന നിരക്കാണ് പ്ലാറ്റ്‌ഫോം ഫീസ്.

സൊമാറ്റോ അതിന്റെ പ്ലാറ്റ്ഫോം ഫീസ് 25 ശതമാനമാണ് വർധിപ്പിച്ചിരിക്കുന്നത്. അതായത് ഉപയോക്താക്കൾ ഇനിമുതൽ ഓരോ ഓർഡറിനും അഞ്ചു രൂപ നൽകേണ്ടി വരും.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സൊമാറ്റോ ആദ്യമായി പ്ലാറ്റ്‌ഫോം ഫീസ് ഏർപ്പെടുത്തിയത്. അന്ന് ഓർഡറിന് രണ്ടു രൂപയായിരുന്നു പ്ലാറ്റ്‌ഫോം ഫീസ്. പിന്നീട് കമ്പനിയുടെ മാർജിൻ മെച്ചപ്പെടുത്താനും, ലാഭകരമാകാനും ഫീസ് മൂന്നു രൂപയായി ഉയർത്തിയിരുന്നു.

പുതുവത്സര രാവിൽ റെക്കോർഡ് ഫുഡ് ഓർഡറുകൾ നേടിയ കമ്പനി, ജനുവരിയിൽ അതിന്റെ നിർബന്ധിത പ്ലാറ്റ്ഫോം ഫീസ് പ്രധാന വിപണികളിലുടനീളം ഓർഡറിന് 3 രൂപയിൽ നിന്ന് 4 രൂപയായി വർദ്ധിപ്പിച്ചിരുന്നു.

ഇതാണ് നിലവിൽ അഞ്ചു രൂപയാക്കി വീണ്ടും വർധിപ്പിച്ചിരിക്കുന്നത്. സൊമാറ്റോ ഗോൾഡ് ഉൾപ്പെടെ എല്ലാ ഉപഭോക്താക്കളിൽ നിന്നും പുതിയ പ്ലാറ്റ്ഫോം ഫീസ് ഈടാക്കും. ഇന്റർസിറ്റി ലെജൻഡ്സ്, ഇന്റർസിറ്റി ഫുഡ് ഡെലിവറി സർവീസുകളും കമ്പനി താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.

ഇതും ഉപയോക്താക്കളെ നിരാശപ്പെടുത്തുന്ന കാര്യമാണ്. കമ്പനിയുടെ ഇന്റർസിറ്റി സർവീസുകൾ ഉപയോക്താക്കൾ വലിയതോതിൽ ഉപയോഗപ്പെടുത്തിയിരുന്നു.

സേവനങ്ങളിൽ മെച്ചപ്പെടുത്തലുകൾ നടക്കുന്നു. ഞങ്ങൾ ഉടൻ മടങ്ങിയെത്തും, ദയവായി കാത്തിരിക്കുക എന്ന സന്ദേശമാണ് സൊമാറ്റോ ആപ്പിലെ ‘ലെജൻഡ്സ്’ ടാബിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉപയോക്താക്കൾക്കു ലഭിക്കുന്നത്.

കഴിഞ്ഞയാഴ്ച സൊമാറ്റോയ്ക്ക് ചരക്ക് സേവന നികുതി (ജിഎസ്ടി) ഡിമാൻഡ്- പെനാൽറ്റി ഓർഡറായി 11.81 കോടി രൂപ ലഭിച്ചു. 2017 ജൂലൈ മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിൽ 5.9 കോടി രൂപ ജിഎസ്ടി ഡിമാൻഡും, 5.9 കോടി രൂപ പിഴയും അടങ്ങുന്നതാണ് ഇത്.

X
Top