കൊച്ചി: ഇന്ത്യയിലെ ട്രക്ക് ഓപ്പറേറ്റര്‍മാര്‍ക്കു വേണ്ടിയുള്ള ഏറ്റവും വലിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ സിങ്ക ലോജിസ്റ്റിക്‌സ് സൊല്യൂഷന്‍സ് ലിമിറ്റഡിന്റെ (ബ്ലാക്ക്ബക്ക്) പ്രാരംഭ ഓഹരി വില്‍പന (ഐപിഒ) നവംബര്‍ 13ന് ആരംഭിക്കും.
259-273 രൂപയാണ് ഇക്വിറ്റി ഓഹരി വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഓഹരി ഒന്നിന് ഒരു രൂപയാണ് മുഖവില. ചുരുങ്ങിയത് 54 ഓഹരികളോ ഇതിന്റെ ഗുണിതങ്ങളോ ആയി വാങ്ങാം. നവംബര്‍ 18ന് വില്‍പ്പന അവസാനിക്കും.
പുതിയ ഓഹരികളുടെ വില്‍പ്പനയിലൂടെ 550 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ കമ്പനിയുടെ പ്രാമോട്ടര്‍മാരുടെ കൈവശമുള്ള 20,685,800 ഓഹരികളും വിറ്റൊഴിയും.
ട്രക്ക് ഓപ്പറേറ്റര്‍മാരെ അവരുടെ ബിസിനസുകള്‍ കൈകാര്യം ചെയ്യുന്നതിനും, വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഡിജിറ്റലായി ശാക്തീകരിക്കുന്നതിലൂടെ ഇന്ത്യയിലെ ട്രക്കിംഗ് വ്യവസായത്തെ മുന്‍നിരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിങ്ക ലോജിസ്റ്റിക്‌സ് സൊല്യൂഷന്‍സ് ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്.
കമ്പനിയുടെ ബ്ലാക്ക്ബക്ക് ആപ്പിലൂടെ പേയ്മെന്റുകള്‍, ടെലിമാറ്റിക്സ്, ലോഡ് മാനേജ്മെന്റ്, വാഹന ധനസഹായം തുടങ്ങിയവ സുഗമമാക്കാന്‍ സഹായിക്കുന്നു. 2024 ലെ കണക്കുകള്‍ പ്രകാരം, ഈ പ്ലാറ്റ്‌ഫോമില്‍ 9,63,345 ട്രക്ക് ഓപ്പറേറ്റര്‍മാര്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്.