സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

സിങ്ക ലോജിസ്റ്റിക്‌സ്‌ സൊല്യൂഷന്‍സ്‌ ഐപിഒ നവംബര്‍ 13 മുതല്‍

മുംബൈ: സിങ്ക ലോജിസ്റ്റിക്‌സ്‌ സൊല്യൂഷന്‍സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) നവംബര്‍ 13ന്‌ തുടങ്ങും. നവംബര്‍ 18 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌.

259-273 രൂപയാണ്‌ ഐപിഒയുടെ ഓഫര്‍ വില. 54 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. നവംബര്‍ 21ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

1114.72 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്‌. 550 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 564.72 കോടി രൂപയുടെ ഒഎഫ്‌എസും (ഓഫര്‍ ഫോര്‍ സെയില്‍) ഉള്‍പ്പെട്ടതാണ്‌ ഐപിഒ. ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രൊമോട്ടര്‍മാരും ഓഹരിയുടമകളും കൈവശമുള്ള ഓഹരികളുടെ വില്‍പ്പന നടത്തും.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക മാര്‍ക്കറ്റിംഗിനുള്ള ചെലവുകള്‍ക്കും സബ്‌സിഡറിയായ ബ്ലാക്ക്‌ബക്ക്‌ ഫിന്‍സെര്‍വില്‍ നിക്ഷേപിക്കുന്നതിനും കടം തിരിച്ചടയ്‌ക്കുന്നതിനും ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കുമായാണ്‌ നീക്കിവച്ചിരിക്കുന്നത്‌. ട്രക്ക്‌ ഓപ്പറേറ്റര്‍മാര്‍ക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആണ്‌ സിങ്ക ലോജിസ്റ്റിംഗ്‌ക്‌സ്‌ സൊല്യൂഷന്‍സ്‌. 2015ലാണ്‌ കമ്പനി സ്ഥാപിതമായത്‌.

കമ്പനിയുടെ ബ്ലാക്‌ബക്‌ ആപ്‌ ട്രക്ക്‌ ഓപ്പറേറ്റര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സമഗ്രമായ പിന്തുണയാണ്‌ നല്‍കുന്നത്‌. 2023-24ല്‍ കമ്പനിയുടെ വരുമാനം 69.01 ശതമാനം വളര്‍ച്ചയോടെ 175.68 കോടി രൂപയില്‍ നിന്നും 269.92 കോടി രൂപയിലെത്തി.

X
Top