അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഫോബ്സ് റിയൽ ടൈം പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളിയായി യൂസഫലി

ദുബായ്: ലോകസമ്പന്നരുടെ ഫോർബ്സ് റിയൽടൈം പുതിയ പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫലി. 44,000 കോടി രൂപയുടെ (5.3 ബില്യൺ ഡോളർ) ആസ്തിയാണ് എം.എ. യൂസഫലിക്കുള്ളത്. പട്ടികയിൽ 752-ാം സ്ഥാനത്താണ് അദ്ദേഹം.

ഹൈപ്പർമാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, ഐടി ഇൻഫ്രാസ്ട്രക്ചർ, ഫുഡ് പ്രോസസിംഗ് കേന്ദ്രങ്ങൾ, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലായി മികച്ച വളർച്ചാനിരക്കാണ് ലുലുവിനുള്ളത്. മിഡിൽ ഈസ്റ്റിൽ മാത്രം 260-ലേറെ റീട്ടെയിൽ സ്റ്റോറുകൾ ലുലുവിനുണ്ട്.

ജോയി ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയി ആലുക്കാസ് ആണ് മലയാളികളിൽ രണ്ടാമത്. 754-ആം സ്ഥാനത്താണ് ജോയി ആലുക്കാസ്. ജെംസ് എജുക്കേഷൻ ചെയർമാൻ സണ്ണി വർക്കി (4 ബില്യൺ ഡോളർ), ആർ.പി. ഗ്രൂപ്പ് ചെയർമാൻ രവി പിള്ള (4 ബില്യൺ ഡോളർ), കല്യാണ ജ്വല്ലേഴ്‌സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ (3.6 ബില്യൺ ഡോളർ), ശോഭ ഗ്രൂപ്പ് സ്ഥാപകൻ പി.എൻ.സി. മേനോൻ (3.6 ബില്യൺ ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (3.5 ബില്യൺ ഡോളർ), കെയ്ന്‍സ് ഗ്രൂപ്പ് സ്ഥാപകൻ രമേശ് കുഞ്ഞിക്കണ്ണൻ (3 ബില്യൺ ഡോളർ), മുത്തൂറ്റ് ഫിനാൻസിന്റെ പ്രൊമോട്ടർമാരായ ജോർജ് ജേക്കബ് മുത്തൂറ്റ്, സാറാ ജോർജ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, ജോർജ് അലക്സാണ്ടർ മുത്തൂറ്റ് (2.6 ബില്യൺ ഡോളർ), ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ (1.9 ബില്യൺ ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ (1.9 ബില്യൺ ഡോളർ), വി-ഗാർഡ് ഗ്രൂപ്പ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (1.4 ബില്യൺ ഡോളർ) എന്നിവരാണ് ഫോർബ്സിന്റെ ആഗോള റിയൽടൈം സമ്പന്ന പട്ടികയിൽ ഇടംപിടിച്ച മറ്റ് മലയാളികൾ.

X
Top