ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

യൂട്യൂബ് ഷോര്‍ട്ട് ഫീഡില്‍ നിന്നും വരുമാനം നേടാം, സൗകര്യം ഫെബ്രുവരി 1 മുതല്‍

ന്യൂഡല്‍ഹി: ഷോര്‍ട്ട് വീഡിയോ പരസ്യവരുമാനം നിര്‍മ്മാതാക്കളുമായി പങ്കിടാനൊരുങ്ങുകയാണ് വീഡിയോ സ്ട്രീം പ്ലാറ്റ്‌ഫോം യൂട്യൂബ്. ഷോര്‍ട്ട്‌സ് ഫീഡ് അപ് ലോഡ് ചെയ്യുന്നതിലൂടെ പണം സമ്പാദിക്കാന്‍ ഇതുവഴിയാകും. ഫെബ്രുവരി 1 മുതലാണ് സൗകര്യം നിലവില്‍ വരിക.

നിബന്ധനകള്‍ പ്രകാരം 1000 സബ്‌സ്‌ക്രൈബേഴ്‌സും 90 ദിവസത്തില്‍ 10 ദശലക്ഷം കാഴ്ചക്കാരുമുള്ള ക്രിയേറ്റര്‍മാര്‍ക്ക് പ്രോഗ്രാമിനായി അപേക്ഷിക്കാവുന്നതാണ്. യൂട്യൂബിന്റെ ധനസമ്പാദന മൊഡ്യൂള്‍ ഇവര്‍ സ്വീകരിക്കേണ്ടതായി വരും.

‘വാച്ച് പേജ് മോണിറ്റൈസേഷന്‍ മൊഡ്യൂള്‍, ദൈര്‍ഘ്യമേറിയ വീഡിയോകളിലും പ്രീമിയം വീഡിയോകളിലും ഷോര്‍ട്ട്സ് മോണിറ്റൈസേഷന്‍ മൊഡ്യൂള്‍’ ഷോര്‍ട്ട് ഫീഡിലും പ്രീമിയം വീഡിയോകളിലും പരസ്യവരുമാനം നേടാന്‍ അനുവദിക്കുന്നു.

X
Top